Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsപരുമല തീർത്ഥാടനം:...

പരുമല തീർത്ഥാടനം: ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ തീർത്ഥാടനത്തോടനുബന്ധിച്ച് പരുമല പള്ളിയിലേക്കുള്ള തീർത്ഥാടകരുടെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനുമായി പ്രത്യേക ഗതാഗതക്രമീകരണം ഏർപ്പെടുത്തി. തീർത്ഥാടകർ നിർദേശിക്കപ്പെട്ട ഗതാഗത മാർഗങ്ങൾ പാലിക്കണമെന്നും വാഹനങ്ങൾ അനുവദിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ മാത്രം പാർക്ക് ചെയ്യണമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് അറിയിച്ചു.

തിരുവല്ല ഭാഗത്തുനിന്ന് പരുമല പള്ളിയിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ വളഞ്ഞവട്ടം ജംഗ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഉപദേശിക്കടവ് പാലം വഴി തിക്കപ്പുഴ ജംഗ്ഷനിലെത്തി ക്രമീകരിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. മടങ്ങിപ്പോകുന്നതിനും ഇതേ മാർഗം തന്നെ ഉപയോഗിക്കേണ്ടതാണ്.

വലിയ വാഹനങ്ങൾ എം.സി. റോഡ് വഴി ചെങ്ങന്നൂരിലെത്തി പാണ്ടനാട് വഴി തിക്കപ്പുഴ ജംഗ്ഷനിലെത്തി റബ്ബർ തോട്ടത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. മടങ്ങിപ്പോകുന്നതിനും ഇതേ വഴി ഉപയോഗിക്കണം.

ചെങ്ങന്നൂർ ഭാഗത്തുനിന്ന് മാന്നാർ, സ്റ്റോർ ജംഗ്ഷൻ, മാവേലിക്കര ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ഇല്ലിമല പാലത്തിന് മുൻപായി ഇടത്തേക്ക് തിരിഞ്ഞ് യാത്ര തുടരേണ്ടതാണ്.

മാവേലിക്കര ഭാഗത്തുനിന്ന് പരുമല പള്ളിയിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ സ്റ്റോർ ജംഗ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് ബുധനൂർ ആൽത്തറ ജംഗ്ഷൻ – പറവന്തുരപ്പടി വഴി എത്തി ഇടത്തേക്ക് തിരിഞ്ഞ് തിക്കപ്പുഴ ജംഗ്ഷനിലെത്തണം. തുടർന്ന് ക്രമീകരിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. മടങ്ങിപ്പോകുന്നതിനും ഇതേ മാർഗം ഉപയോഗിക്കേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമ്പിൾ മരുന്നുകൾ വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

തിരുവനന്തപുരം : സാമ്പിളുകളായി കിട്ടിയ മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂർ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന...

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല : അതൃപ്തി അറിയിച്ച് ജീ സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച ജി സുകുമാരന്‍ നായര്‍...
- Advertisment -

Most Popular

- Advertisement -