കൊച്ചി : വിദേശത്തുപോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രി സെല്ലിലാണ് തച്ചങ്കരി കഴിഞ്ഞത്.കേസിൽ ജാമ്യത്തിലാണ് തച്ചങ്കരി. അതിനിടെയാണ് വിദേശത്ത് പോകാൻ അനുമതി തേടിയത്.
ഇത്രയും അസുഖങ്ങൾ ഉള്ളയാൾ എങ്ങനെയാണ് വിദേശയാത്ര പോവുകയെന്നും എങ്ങനെ വിമാനത്തിൽ യാത്രചെയ്യുമെന്നും ഹൈക്കോടതി ചോദിച്ചു. ഇതിന് പിന്നാലെ, ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന അപേക്ഷ പിൻവലിക്കാൻ തച്ചങ്കരി അനുമതി തേടി.എന്തായിരുന്നു തച്ചങ്കരിയുടെ അസുഖമെന്നും, അതിന്റെ ചികിത്സ സംബന്ധിച്ച രേഖകൾ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.





