Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന ആലപ്പുഴ...

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള : ജോബ് ഡ്രൈവിന് തുടക്കം

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ക്യാമ്പസ് ജോബ് രജിസ്ട്രേഷൻ ഡ്രൈവിന് തുടക്കമായി. പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിൽ സംഘടിപ്പിച്ച ജോബ് ഡ്രൈവ് എച്ച് സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നാട്ടിലെ തൊഴിലില്ലായ്മയെന്ന പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്ന വലിയൊരു ക്യാമ്പയിനാണ് വിജ്ഞാന ആലപ്പുഴയെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വലിയ വിഭാഗം ജനങ്ങൾക്ക് ജോലി ഉറപ്പുവരുത്താനും അതിലേറെ വരുന്ന വിദ്യാർവിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും ജോലിയിലേക്ക് എത്താൻ കഴിയുന്ന സ്കിൽ ഡെവലപ്മെൻറ് നൽകാനും പദ്ധതിയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥിയിൽ നിന്ന് തൊഴിൽമേളയിലേക്കുള്ള ആദ്യ ആപ്ലിക്കേഷനും എം.എൽ.എ. ചടങ്ങിൽ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എസ് താഹ അധ്യക്ഷനായി.

ആദ്യ ക്യാമ്പസ് രജിസ്ട്രേഷൻ ഡ്രൈവിൽ 73 പേർ പങ്കെടുത്തു. ഫെബ്രുവരി 15 ന് ആലപ്പുഴ എസ് ഡി കോളേജിലാണ് വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ് എൻ ഡി പി യോഗം  തിരുവല്ല യൂണിയന്റെ പോഷക സംഘടനകൾ പുന സംഘടിപ്പിച്ചു

തിരുവല്ല : എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയന്റെ പോഷക സംഘടനകളായ യൂത്ത് മൂവ്മെന്റ്, സൈബർസേന, എംപ്ലോയീസ് ഫോറം തുടങ്ങിയവയുടെ പുനസംഘടനായോഗം യൂണിയൻ ഹാളിൽ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു....

കേരളത്തിന്റെ സാംസ്കാരിക പൈതൃകം മറ്റുള്ളവർ പിന്തുടരേണ്ടത്: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

ആറൻമുള: കേരളത്തിന്റെ സമ്പന്നമായ സംസ്കാരിക പൈതൃകം മറ്റ് സംസ്ഥാനങ്ങൾ പിന്തുടരേണ്ടതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ആറന്മുള ഉതൃട്ടാതി ജലോത്സവം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ. ആറന്മുളയുടെ സംസ്കാരത്തിൻറെ പ്രതീകമാണ് വള്ളംകളി. ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -