Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsNationalടാറ്റ എയർക്രാഫ്റ്റ്...

ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് : പ്രധാനമന്ത്രിയും സ്പാനിഷ് പ്രധാനമന്ത്രിയും ചേർന്ന് ഉദ്ഘാടനം ചെയ്തു

അഹമ്മദാബാദ് : ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് ഉദ്ഘാടനം ചെയ്തു. വഡോദരയിലുള്ള ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) കാമ്പസിൽ സി295 വിമാനങ്ങളാണ് നിർമിക്കുന്നത് . ഇന്ത്യയില്‍ ആദ്യമായാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ സേനാ വിമാനങ്ങള്‍ നിര്‍മിക്കുന്നത്.

2026-ൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിൽ പ്ലാന്റിൽ ആദ്യത്തെ സി 295 വിമാനം നിർമ്മിക്കുമെന്ന് പെഡ്രോ സാഞ്ചസ് അറിയിച്ചു. 2021-ലാണ് 56 വിമാനങ്ങൾ വിതരണം ചെയ്യുന്നതിനായി സ്പെയിനിലെ എയർബസ് ഡിഫൻസ്, സ്പേസ് എസ്എ എന്നിവയുമായി പ്രതിരോധ മന്ത്രാലയം 21,935 കോടി രൂപയുടെ കരാർ ഒപ്പിട്ടത് .സി-295 പ്രോഗ്രാമിന് കീഴിലുള്ള 56 വിമാനങ്ങളിൽ 16 എണ്ണം സ്പെയിനിൽ നിന്ന് എയർബസ് നേരിട്ട് ഡെലിവറി ചെയ്യും ബാക്കി 40 എണ്ണം ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ഇന്ത്യയിൽ നിർമ്മിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ

കോട്ടയം: ഡാൻസാഫ് ടീം  പൊൻകുന്നത്തു നടത്തിയ പരിശോധനയിൽ 300 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ. ആസാം സ്വദേശി അസിം ചങ്മയ് (25) ആണ് പിടിയിൽ ആയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ...

അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മലയാളി രഞ്ജിതയും വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചു. ജനവാസ മേഖലയിൽ വിമാനം തകർന്നുവീണ്...
- Advertisment -

Most Popular

- Advertisement -