Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനാനോ ടെക്നോളജി...

നാനോ ടെക്നോളജി ഉത്തരവാദിത്തത്തോടെ    വികസിപ്പിക്കണം:   പ്രൊഫ ഡോ സാബു തോമസ്

കോട്ടയം : സമൂഹത്തിന്റെ സമഗ്രതലങ്ങളെയും അതിശീഘ്രം സ്വാധീനിക്കുന്ന  പുത്തൻ സമീപനമായ നാനോ ടെക്നോളജി ഉത്തരവാദിത്തത്തോടെ   ധാർമ്മികമായും  സുസ്ഥിരമായും  വികസിപ്പിക്കണമെന്ന്  മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ ഡോ സാബു തോമസ്  പറഞ്ഞു.നാനോ ടെക്നോളജിയുടെ സാധ്യകളും വെല്ലുവിളികളും തിരച്ചറിയുവാനും പൊതുസമൂഹത്തിന്  പ്രയോജനകാരമായ ഗവേഷണങ്ങൾ വളർത്തുവാനും കഴിയണം.

ഓർത്തഡോക്സ് തിയോളജിക്കൽ  സെമിനാരിയിലെ വേദശാസ്ത്ര സംവാദത്തിൽ ‘നാനോ ടെക്നോളജിയും ധാർമ്മികതയും’ എന്ന വിഷയത്തിൽ  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ക്യുവർ ഇൻ്റർ നാഷണൽ ഇന്ത്യാ ട്രസ്റ്റ്  ഡയറക്ടർ ഡോ. സന്തോഷ് ജോർജ് (ഡൽഹി), ഫാ.ഡോ. ബിജേഷ് ഫിലിപ്പ്, പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഡീക്കൻ സിറിൽ കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂർ ലൈഫ് ലൈൻ ആശുപത്രിക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ

അടൂർ: ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും മികവ് കണക്കിലെടുത്ത് അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിക്ക് NABH (6th Edition) അക്രഡിറ്റേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ആശുപത്രികൾ മികവിന്റെ കേന്ദ്രങ്ങളായി...

മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സന്ദർശിക്കും

തിരുവനന്തപുരം : കേന്ദ്ര ന്യുനപക്ഷകാര്യവകുപ്പ് മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സന്ദർശിക്കും. ‘നന്ദി മോദി’ എന്ന പേരിൽ ബിജെപി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ കിരൺ റിജിജു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4-ന് നടക്കുന്ന...
- Advertisment -

Most Popular

- Advertisement -