Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബജറ്റ്...

കെഎസ്ആർടിസി ബജറ്റ് ടൂറിസം തീർഥാടന ടൂറിസം പദ്ധതികൾക്കായി പുതിയ ബസുകൾ ഒരുങ്ങുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതികളായ  ബജറ്റ് ടൂറിസം തീർഥാടന ടൂറിസം യാത്രയിലേക്ക് പ്രത്യേക ബസുകൾ പുറത്തിറക്കി. കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസുകളോട് സാമ്യം തോന്നുന്ന ആദ്യം ഇറങ്ങിയ  10 ബസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു.

150 ബസുകൾകൂടി ബജറ്റ് ടൂറിസത്തിന് പുറത്തിറക്കും. പച്ച നിറത്തിലുള്ള ബോഡിയിൽ മഞ്ഞ നിറത്തിലുള്ള ലൈനുകളാണ് നൽകിയത്. മുൻഭാഗത്ത് കെഎസ്ആർടിസി ബജറ്റ് ടൂർസ് എന്ന് എഴുതിയിട്ടുണ്ട്. വശങ്ങളിൽ ആനയുടെ ചിത്രവുമുണ്ട്‌. കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളായിരുന്നു ബജറ്റ് ടൂറിസത്തിന് ഉപയോഗിച്ചിരുന്നത്.

കേരളത്തിലെ തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള സർക്യൂട്ട് സർവീസുകളാണ് ആരംഭിക്കുക. കൂടാതെ തമിഴ്നാട്,കർണാടകം ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ­സഹകരണത്തോടെ മറ്റ്‌ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും യാത്രകൾ നടത്തും.

കെഎസ്ആർടിസിയുടെ പ്രീമിയം ബസുകളിലെ യാത്രക്കാരായ കുട്ടികളെ ആകർഷിക്കാൻ ഗിഫ്റ്റ് ബോക്സും പുറത്തിറക്കി. കളറിങ് ബുക്ക്, ക്രയോൺസ്, ബലൂൺ, ടിഷ്യു പേപ്പർ, ചോക്ലേറ്റ് എന്നിവയാണ് കിറ്റിലുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ടുദിവസത്തിനുള്ളിൽ തുലാവർഷമെത്തും : ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മഴയ്ക്കും, നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഇടിമിന്നലും, മഴയും  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ...

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു : 16കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

അടൂർ : അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 16കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. എറണാകുളം സ്വദേശി സുധീഷും പെൺകുട്ടിയുടെ അയൽവാസിയായ 16 കാരനുമാണ് പിടിയിലായത് .വീടിന് സമീപത്ത്...
- Advertisment -

Most Popular

- Advertisement -