Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ധന വില...

ഇന്ധന വില കൂടിയേക്കും : പെട്രോള്‍, ഡീസല്‍ വില 5 രൂപയും ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപ വരെ വര്‍ധിക്കുമെന്ന്  റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാര്‍ഹിക സിലിണ്ടറിന് 40 മുതല്‍ അന്‍പത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനിടയില്‍ ആഗോള അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ധന, എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

നാല് വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയിലെ ആദ്യത്തെ വര്‍ധനവായിരിക്കും ഇത്.  എണ്ണ വിപണന കമ്പനികളില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം കണക്കിലെടുത്ത് ഇന്ധന വില വര്‍ധനവിന് ശക്തമായ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും എണ്ണ കമ്പനികളുടെ ആവശ്യം സ്ഥിതി നിരീക്ഷിച്ച ശേഷം പരിഗണിച്ചാല്‍ മതിയെന്നാണ്  കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിന്റെ  ഉത്തരം വയ്പ്പ്  നടന്നു

ശബരിമല: ശബരിമല സന്നിധാനത്ത് നവഗ്രഹങ്ങൾക്കായി നിർമ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ  ഉത്തരം വെപ്പ് ചടങ്ങ് നടന്നു. ഇന്ന് (വ്യാഴം)  ഉച്ചയ്ക്ക്   11. 58  നും 12 . 20 നും  ഇടയിലുള്ള  മുഹൂർത്തത്തിൽ തിരുവിതാംകൂർ...

വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ :  കെഎസ്ആര്‍ടിസിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവര്‍...
- Advertisment -

Most Popular

- Advertisement -