Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂർ എഡിഎം...

കണ്ണൂർ എഡിഎം നവീൻ ബാബു വീട്ടിൽ മരിച്ചനിലയിൽ

കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് മരണം .

കഴിഞ്ഞദിവസം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോ​ഗത്തിൽ വച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചത്.ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു ദിവ്യ യോഗത്തിൽ ആരോപിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. പരിപാടിയിലേക്ക് ക്ഷണിക്കാതെയാണ് അപ്രതീക്ഷിതമായി ദിവ്യ എത്തിയത്.പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടമാണ് : ഉപരാഷ്‌ട്രപതി

ന്യൂഡല്‍ഹി : പെരുന്ന മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടമാണെന്ന് ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍. ഡല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.  ഇന്നയാള്‍ വരേണ്ട. ഇന്നയാള്‍ വരണം...

പമ്പാ നദിയിൽ ഇറങ്ങുന്നത് നിരോധിച്ചു

പത്തനംതിട്ട: പത്തനംതിട്ട  ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ തീർത്ഥാടകരും പൊതുജനങ്ങളും  പമ്പാ  ത്രിവേണിയിലും നദിയിലെ മറ്റു സ്ഥലങ്ങളിലും ഇറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ച്  ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ ഉത്തരവായി. 
- Advertisment -

Most Popular

- Advertisement -