Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiബന്ധുവിനെ യാത്രയാക്കാൻ...

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറിയ 12 പേർക്ക് കിട്ടിയത് 36,000 രൂപയുടെ പിഴ

ന്യൂഡൽഹി : വന്ദേഭാരത് ട്രെയിനിൽ ബന്ധുവിനെ യാത്രയാക്കാൻ കയറിയ 12 പേർക്ക് 36,000 രൂപ പിഴ ചുമത്തിയിരിക്കുകയാണ് റെയിൽവേ. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം. പ്ലാറ്റ്ഫോം ടിക്കറ്റോ യാത്രാടിക്കറ്റോ ഇല്ലാതെ സ്റ്റേഷനിൽ പ്രവേശിക്കുകയും ട്രെയിനിൽ കയറുകയും ചെയ്തതിനാണ് നടപടി. കഴിഞ്ഞ ദിവസം രാവിലെ 9.26ന് കാൺപുരിലെത്തിയ വന്ദേഭാരത് എക്സ്പ്രസ് 9.30ന് യാത്ര തുടർന്നു. ഇതിനിടെ ബന്ധുവിനെ യാത്രയാക്കാനെത്തിയ 12 പേർ സാധനങ്ങൾ എടുത്തുകൊടുക്കാനും സഹായിക്കാനുമായി ട്രെയിനിനുള്ളിൽ കയറി.

എന്നാൽ മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ പുറപ്പെട്ടതോടെ ഇവർക്ക് പുറത്തിറങ്ങാൻ കഴിയാതെ വന്നു. സ്വയം അടയുന്ന ഓട്ടോമാറ്റിക് വാതിലുകളുള്ള വന്ദേഭാരതിൽ ട്രെയിൻ യാത്ര തുടങ്ങിയാൽ പുറത്തിറങ്ങുക എളുപ്പമല്ല. ഇതോടെ പരിഭ്രാന്തരായ സംഘം ട്രെയിനിനുള്ളിൽ ബഹളംവയ്ക്കുകയും വാതിലുകൾ തുറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അപ്പോഴേക്കും ട്രെയിൻ വേഗത കൈവരിച്ച് മുന്നോട്ടുപോയിരുന്നു. തുടർന്ന് യാത്രക്കാർ നടത്തിയ ബഹളത്തിനൊടുവിൽ വന്ദേഭാരത് പതിവ് സ്റ്റോപ്പില്ലാത്ത ഇറ്റാവ സ്റ്റേഷനിൽ രാവിലെ 10.49ഓടെ നിർത്തി. അവിടെവച്ചാണ് 12 പേരെയും പുറത്തിറക്കിയത്. തുടർന്ന് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ പിഴവ് വ്യക്തമായത്.

ബന്ധുവിനെ യാത്രയാക്കാനെത്തിയ ഇവർ ആരും പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തിരുന്നില്ല. യാത്രാടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ സ്റ്റേഷനിൽ പ്രവേശിച്ചതിനും വന്ദേഭാരത് ട്രെയിനിൽ കയറിയതിനും ഓരോരുത്തർക്കും 3,000 രൂപ വീതം പിഴ ചുമത്തി. ആകെ 36,000 രൂപയാണ് ഇവരിൽ നിന്ന് ഈടാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാളികളുടെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്‌ അരുണാചൽ പോലീസ് .കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന...

ഫ്രാൻസിലെ റെയിൽവേ ശൃംഖലകൾക്ക് നേരെ ആക്രമണം : സംഭവം ഒളിമ്പിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ്

പാരീസ് : ഫ്രാൻസിലെ അതിവേഗ റെയിൽവേ ശൃംഖലകൾക്ക് നേരെ ആക്രമണം. റെയിൽവേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങൾ നടന്നതായും ഗതാഗത സംവിധാനത്തെ തടസ്സപ്പെടുത്തിയതായുമാണ് റിപ്പോർട്ട്. പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടു. ഒളിമ്പിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾ...
- Advertisment -

Most Popular

- Advertisement -