Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsഅസോസിയേഷൻ ഓഫ്...

അസോസിയേഷൻ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷൻ ഫോർ മോട്ടോർ വെഹിക്കിൾ കേരള മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം : ഗതാഗത കമ്മിഷണർ ഓഫീസിൽ രൂപികരിച്ച റ്റി. സി സ്‌ക്വാഡ് പുക പരിശോധന കേന്ദ്രങ്ങൾ ഒരു നോട്ടീസ് പോലും നൽകാതെ അകാരണമായി അടച്ചുപൂട്ടുന്നത് സർക്കാർ തടയണമെന്ന് അസോസിയേഷൻ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷൻ ഫോർ മോട്ടോർ വെഹിക്കിൾ കേരളയുടെ സംസ്ഥാന പ്രസിഡന്റ്‌ ഡോ. വി. എസ് അജിത് കുമാർ ആവശ്യപ്പെട്ടു . ഗതാഗത കമ്മിഷണറേറ്റിനു മുന്നിൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാതൊരു ചർച്ചകളും ഇല്ലാതെ റ്റി. സി ഓഫീസിൽ നിന്നും ഇറക്കിയ എകപക്ഷിയമായ സർക്കുലർ പിൻവലിച്ചു കൊണ്ട് വകുപ്പ് മന്ത്രി കോൺഫറൻസ് വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  അസോസിയേഷൻ സെക്രട്ടറി കെ. പി സാബു അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയനെ പ്രതിനിധികരിച്ചു ഗോവിന്ദ് ആർ. തമ്പി, ചെറുവയ്ക്കൽ പദ്മകുമാർ, എം. പി പ്രദീപൻ, ജോയി സാമൂവൽ,എസ്. ഏ സബിൻ എന്നിവർ സംസാരിച്ചു.ബിനു ജോസ്, ശിവൻ കുട്ടി. കെ, അബ്ദുൽ ജബ്ബാർ,ബി. അശോകൻ, സുശീൽകുമാർ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാളവിക എസ്സിന് ഫസ്റ്റ് റാങ്ക്  ലഭിച്ചു

തിരുവല്ല: എം ജി സർവകലാശാലയിൽ നിന്നും എം എ പൊളിറ്റിക്കൽ സയൻസിൽ  മാളവിക എസ്സിന് ഫസ്റ്റ് റാങ്ക്  ലഭിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്.ഹിന്ദു കോളേജ് വിദ്യാർത്ഥിനിയാണ്. തിരുവല്ല മതിൽഭാഗം കൊങ്ങരേട്ട് വീട്ടിൽ ശ്രീകുമാർ വി,...

എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം ; ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു

തിരുവനന്തപുരം : 2024-25 ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമം ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2024 മാനദണ്ഡപ്രകാരം...
- Advertisment -

Most Popular

- Advertisement -