Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsലഹരിക്കെതിരെ ബോധവല്‍ക്കരണ...

ലഹരിക്കെതിരെ ബോധവല്‍ക്കരണ റാലി

തിരുവല്ല : ഒളിമ്പിക്‌സ് ദിനചാരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷനും സാമൂഹ്യ നീതിവകുപ്പും സംയുക്തമായി തിരുവല്ല എംജിഎം എച്ച് എസ്എസില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി റാലിയില്‍ പങ്കെടുത്തവര്‍ക്ക് 300 ടീ ഷര്‍ട്ടുകള്‍ വിതരണം നടത്തി.

തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, എന്‍സിസി, സ്‌കൗട്ട് വോളണ്ടിയര്‍മാര്‍, സ്‌പോര്‍ടസ് സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ സമീപം നടന്ന ദിനചാരണ സമ്മേളനം മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുറിഞ്ഞകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

കോന്നി : പുനലൂർ - മൂവാറ്റുപുഴ പ്രധാനപാതയിൽ മുറിഞ്ഞകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം ഉണ്ടായത് ഇന്ന് ഉച്ചയ്ക്ക്. അപകടത്തിൽ...

ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യം: മന്ത്രി വി.എന്‍ വാസവന്‍

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സെപ്റ്റംബര്‍ 20 ന് പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ അവസാനഘട്ട അവലോകന യോഗത്തില്‍...
- Advertisment -

Most Popular

- Advertisement -