Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓല ഇലക്ട്രിക്കൽ...

ഓല ഇലക്ട്രിക്കൽ വെഹിക്കിൾ ഉപഭോക്താക്കൾ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി

​കോട്ടയം: ജില്ലയിലെ ഓല ഇലക്ട്രിക് ഇരുചക്ര വാഹന ഉപഭോക്താക്കൾ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. എല്ലാ സർവീസ് സെന്ററുകളും ഉടൻ പൂർണമായും പ്രവർത്തനക്ഷമമാക്കുക, സ്പെയർ പാർട്സ് ക്ഷാമം അടിയന്തരമായി പരിഹരിക്കുക,സർവ്വീസ് സെൻ്ററുകളിൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഉടൻ റിപ്പയർ ചെയ്ത് കൈമാറുക,വാഹനങ്ങൾക്ക് കേട് വന്ന ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗാന്ധി സ്ക്വയറിൽ നിന്നും സ്‌കൂട്ടറുകൾ തള്ളി മാർച്ച് നടത്തിയത്.  ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഓല കമ്പനിയ്ക്ക്, ഉപഭോക്താക്കളുടെ സർവ്വീസ് ഉറപ്പാക്കാനുള്ള ബാദ്ധ്യത ഉണ്ട്. അത് ചെയ്യുവാൻ വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ഓല ബയേഴ്സ് ആക്ഷൻ കൗൺസിൽ (OBAC) പ്രസിഡൻ്റ് ഇ.വി പ്രകാശ് അധ്യക്ഷത വഹിച്ചു. മുൻ എം.പി അഡ്വ. സുരേഷ് കുറുപ്പ്, ഡോ. സെലിൻ ഫിലിപ്പ്, മിനി കെ. ഫിലിപ്പ്, ഒ ബി എ സി രക്ഷാധികാരി ഫാദർ ജോൺസ് ഏബ്രഹാം, സെക്രട്ടറി അഡ്വ. അഭിലാഷ് ചെമ്പകശ്ശേരി, ജോയിൻ്റ് സെക്രട്ടറി അരവിന്ദ് വി എ എന്നിവർ പ്രസംഗിച്ചു. മാർച്ചിനുശേഷം കളക്ടർക്കും ആർ.ടി.ഒയ്ക്കും നിവേദനം നൽകി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 11-09-2025 Karunya Plus KN-589

1st Prize ₹1,00,00,000/- PJ 313650 (IRINJALAKKUDA) Consolation Prize ₹5,000/- PA 313650 PB 313650 PC 313650 PD 313650 PE 313650 PF 313650 PG 313650 PH 313650 PK 313650...

ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു

കൊച്ചി : ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു .ആന്ധ്രപ്രദേശ് സ്വദേശികളായ മല്ലികാർജ്ജുന, ഹബീബ് ബാദ്ഷ എന്നിവരാണു മരിച്ചത്.പുലർച്ചെ 1.50 നായിരുന്നു അപകടം.ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക്...
- Advertisment -

Most Popular

- Advertisement -