Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഗോവിന്ദൻ കുളങ്ങര...

ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് കൊടിയേറി

തിരുവല്ല: മതിൽഭാഗം ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം മേശാന്തി റ്റി.ജി. ശങ്കരൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.70 ആം ദേവീ ഭാഗവത നവാഹയജ്ഞമാഹാത്മ്യ പാരായണത്തിന് സുരേഷ് എടത്വ, പി.കെ.വാസുദേവൻ തകഴി എന്നിവർ പാരായണം നടത്തി.

ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടി ഉദ്ഘാടനം തിരുവല്ല താലൂക്ക് യൂണിയൻ എൻഎസ്എസ് പ്രസിഡന്റ് ആർ മോഹനൻ കുമാർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം പ്രസിഡൻറ് ശ്രീകുമാർ ആർ പി അധ്യക്ഷത വഹിച്ചു. വയലിനിസ്റ്റ് തിരുവല്ല ഗോപാല ക്യഷ്ണൻ, സാഹിത്യകാരൻ ഡോ.ഉണ്ണികൃഷ്ണൻ കളീയ്ക്കൽ, കഥകളി ചെണ്ട വിദ്വാൻ കലാഭാരതി ഉണ്ണികൃഷ്ണൻ എന്നിവർക്ക് കലാ ശ്രേഷ്ഠ പുരസ്ക്കാരം  ബി ജെ പി  സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണി നൽകി ആദരിച്ചു.

ക്ഷേത്രം പ്രസിഡൻ്റ് ശ്രീകുമാർ ആർ.പി.ശ്രീ പദ്മം അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽമാരായ രാധാകൃഷ്ണൻ വേണാട്ട്, മിനി പ്രസാദ് ക്ഷേത്രം ഭരണസമിതി സെക്രട്ടറി ശ്രീകുമാർ വി കോങ്ങരേട്ട് ,ട്രഷറാർ ജിതീഷ് കുമാർ സൗപർണിക, ഗണേഷ് എസ് പിള്ള രാഗ വില്ല എന്നിവർ പ്രസംഗിച്ചു. നാമസങ്കീർത്തനത്തോടെ ശ്രീവല്ലഭപുരി നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അത്താഴക്കഞ്ഞിയും വിതരണം ചെയ്തു.

തിങ്കളാഴ്ച വേദിയിൽ വൈകിട്ട് 7ന് പ്രിയങ്ക മഹേഷ് കുളങ്ങര മഠം അവതരിപ്പിക്കുന്നഭരതനാട്യം.7.20ന് നൃത്തമഞ്ജരി ശ്രീ പാർവ്വതി ശ്രീലക്ഷ്മി.
7.45 ന് നൃത്തനൃത്യങ്ങൾ പാർവ്വതി കണ്ണൻ

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള സർവകലാശാല റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റ് ; നിയമസാധുത ഇല്ലെന്ന് വിസി

തിരുവനന്തപുരം : കേരളാ സർവകലാശാല റജിസ്ട്രാരെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി പ്രത്യേക സിൻഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റിയെ യോഗം നിയോഗിച്ചു. തീരുമാനം കോടതിയെ അറിയിക്കും. താൽക്കാലിക...

മാസപ്പടിക്കേസ് : സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ

കൊച്ചി : മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം. ഇഡിയുടെ കത്തിൽ കേസ് എടുക്കുന്നതിൽ എജിയും ഡിജിപിയും...
- Advertisment -

Most Popular

- Advertisement -