Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsപോത്തൻകോട് മോഷണത്തിനിടെ...

പോത്തൻകോട് മോഷണത്തിനിടെ 65 കാരിയെ കൊലപ്പെടുത്തി : പ്രതി പിടിയിൽ

തിരുവനന്തപുരം : പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ മണികണ്ഠ ഭവനിൽ തങ്കമണിയെ(65) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.പോത്തൻകോട് സ്വദേശി തൗഫീഖ് ആണ് പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെയാണ് തങ്കമണിയെ വീടിന് സമീപമുള്ള പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.തങ്കമണിയുടെ സ്വര്‍ണക്കമ്മലുകള്‍ നഷ്ടപ്പെട്ടിരുന്നു. മൃതദേഹത്തില്‍ പാടുകളുണ്ടായിരുന്നു .ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൂടിയ അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.സംശയകരമായ സാഹചര്യത്തിൽ പ്രതിയുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് തൗഫീഖ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം : രണ്ട് മാസത്തെ സാവകാശം

തിരുവനന്തപുരം : കേരളത്തിൽ മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു  കാര്‍ഡ് സറണ്ടര്‍ ചെയ്യുന്നതിനു രണ്ടു മാസത്തെ സാവകാശം അനുവദിച്ചു. നിയമാനുസൃതമായി ഉള്‍പ്പെട്ട ശേഷം, ജീവിത സാഹചര്യങ്ങളില്‍ വന്ന മാറ്റംമൂലം...

ചങ്ങനാശ്ശേരിയിൽ കാറ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം: ഒരാൾക്ക് പരിക്ക്

ചങ്ങനാശ്ശേരി: മതുമൂലയിൽ കാറ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ തട്ടുകട ജീവനക്കാരനായ ഷണ്മുഖന് പരിക്കേറ്റു. ചെന്നിത്തല സ്വദേശി തോമസ് ആണ് കാറോടിച്ചത്. ഇന്ന് വൈകിട്ട് 3.30 ആയിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എത്തിയ...
- Advertisment -

Most Popular

- Advertisement -