Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsപ്രതിപക്ഷ സർവീസ്...

പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്ക് ഇന്ന്

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവീസ് സംഘടന സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും ഇന്ന് പണിമുടക്കും. കോൺഗ്രസ്, സിപിഐ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരുള്ള ഓഫിസുകൾക്കു പൊലീസ് സംരക്ഷണം നൽകും.

സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും രാവിലെ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും.ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,മെഡിസെപ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉയരപ്പാത നിര്‍മ്മാണത്തിലെ പരാതികള്‍ പരിഹരിക്കാന്‍ സംയുക്ത പരിശോധനക്കുള്ള യോഗം ചേർന്നു

ആലപ്പുഴ: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി അരൂര്‍ മുതല്‍ തുറവൂര്‍ വരെ നിര്‍മ്മിക്കുന്ന ഉയരപ്പാതയുടെയും അനുബന്ധ റോഡുകളുടെയും നിര്‍മ്മാണത്തിലെ അപാകം പരിഹരിക്കാന്‍ സംയുക്ത പരിശോധന നടത്താന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി സ്പീക്കറും  അരൂര്‍...

കോണ്‍ഗ്രസ് നേതാവ് മഹേശ്വരൻ നായർ ബിജെപിയില്‍ ചേർന്നു

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേർന്നു .കെ.കരുണാകരന്‍റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ആളാണ് മഹേശ്വരന്‍ നായര്‍. തിരുവനന്തപുരത്തുള്ള ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യലയത്തിൽ...
- Advertisment -

Most Popular

- Advertisement -