Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsതെരുവ് നായ്ക്കളുടെ...

തെരുവ് നായ്ക്കളുടെ ദയാവധം : തദ്ദേശ വകുപ്പ് മാർ​ഗനിർദേശം പുറത്തിറക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധത്തിന് മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ് .അക്രമകാരികളും മാരകരോഗം ബാധിച്ചതുമായ തെരുവ് നായ്ക്കളുടെ ദയാവധത്തിനാണ് കർശന വ്യവസ്ഥകളോടെ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

പേവിഷ ബാധയേറ്റതും ഗുരുതരമായി പരിക്ക് പറ്റിയതും മാറ്റാനാകാത്ത രോഗ ബാധയേറ്റതുമായ നായ്ക്കളെയും കൊല്ലാം .മരുന്ന് കുത്തിവെക്കുന്നത് വെറ്ററിനറി സർജൻ ആയിരിക്കണം .യന്ത്രം ഉപയോഗിച്ച് കൊല്ലാൻ പാടില്ല. ദയാവധത്തിന് നായ്ക്കളെ പിടികൂടിയ ശേഷം മൂന്നുനാൾ ഐസൊലേഷൻ സെല്ലിൽ പാർപ്പിക്കണം.സോഡിയം പെന്റോബാർബിറ്റൽ, തയോപെന്റാൽ സോഡിയം എന്നീ മരുന്നുകൾ മാത്രമേ ഞരമ്പ് വഴി കുത്തിവെക്കാൻ പാടുള്ളൂ. മറ്റ് നായ്ക്കളുടെ സാന്നിധ്യത്തിലോ കാഴ്ചയിലോ ദയാവധം നടത്താൻ പാടില്ലെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. നായ്ക്കളുടെ വിശദ രജിസ്റ്റർ സൂക്ഷിക്കുകയും ക്യാപ്ചർ മാപ് തയ്യാറാക്കുകയും വേണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തിരഞ്ഞെടുപ്പ് : എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി. പാവപ്പെട്ടവര്‍ക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്, ദീര്‍ഘകാല കേരളത്തിന്റെ ആവശ്യമായ എയിംസ് യാഥാര്‍ഥ്യമാക്കും എന്നിവയാണ്...

കുടുംബശ്രീ ‘ആരോഗ്യ കർക്കടകം’ ഫെസ്റ്റിന് കളക്ട്രേറ്റിൽ തുടക്കം

ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ 'ആരോഗ്യ കർക്കടകം ഫെസ്‌റ്റിന്' ആലപ്പുഴ കളക്ട്രേറ്റിൽ തുടക്കമായി. ജില്ലാ കളക്ടർ അലക്സ് വർഗീസ് കുടുംബശ്രീ ഉൽപ്പന്നമായ ചാമ അരി നടൻ അനൂപ് ചന്ദ്രന് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ഭക്ഷണവും...
- Advertisment -

Most Popular

- Advertisement -