Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിലെ തെരുവുനായകളെ...

ഡൽഹിയിലെ തെരുവുനായകളെ പിടികൂടി ഷെൽട്ടറിലാക്കണം : സുപ്രീംകോടതി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ കടുത്ത നീക്കവുമായി സുപ്രീംകോടതി.എല്ലാ തെരുവുനായകളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഷെൽട്ടറിലേക്ക് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു .നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ്.

ഷെൽട്ടറുകൾ സജ്ജമാക്കാൻ മുൻസിപ്പാലിറ്റികളും മറ്റ് ഏജൻസികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ഒരു കാരണവശാലും അവയെ തെരുവിലേക്ക് വിടരുതെന്നും കോടതി പറഞ്ഞു.നായകളെ പിടികൂടുന്നതിനെതിരെ ആരെങ്കിലും രംഗത്തുവന്നാൽ അവർക്കെതിരെയും നടപടിയെടുക്കുമെന്നും ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി.തെരുവുനായകളെ ദത്തെടുക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ തുടരും : ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശുര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ജൂൺ 20) അവധി

ആലപ്പുഴ : കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ജൂൺ 20) അവധി. കനത്ത മഴയെ തുടർന്ന്  സ്കൂളുകളിലും പൊതുവഴികളിലും  വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -