Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവീട്ടമ്മയെ വീടിനു...

വീട്ടമ്മയെ വീടിനു പിന്നിൽ  മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ വീടിനു പിന്നിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കുന്നേൽ വീട്ടിൽ ലീനാ ജോസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.

ലീനയുടെ മൂത്ത മകൻ ജെറിൻ തോമസ് ഇന്ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് വീട്ടിലെത്തിയത്. അമ്മയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലീനയും ഭർത്താവും ഭർത്താവിന്റെ പിതാവും മകനുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മൂത്ത മകൻ കോട്ടയം മെഡിക്കൽ കോളേജിനു സമീപം ഹോട്ടൽ നടത്തുകയാണ്.

ഹോട്ടലിലെ ജോലിയ്ക്കു ശേഷം മകൻ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന്  വിവരം  ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂരിൽ ഇല്ലം നിറ ഓഗസ്റ്റ് 18-ന്

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലം നിറ ഓഗസ്റ്റ് 18-ന് നടക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയാണ് ഇല്ലം നിറചടങ്ങുകള്‍. ശീവേലി, പന്തീരടി പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഏഴുമണിക്ക് മുന്‍പായി പൂർത്തിയാക്കും. ചടങ്ങുകളുടെ...

കേരളതീരത്ത് ചരക്കുകപ്പലിന് തീപിടിച്ചു

കോഴിക്കോട് : കേരളതീരത്ത് ചരക്കുകപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്നു മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് ബേപ്പൂരില്‍ നിന്ന് 145 കിലോമീറ്ററോളം അകലെ വച്ച് തീപിടിച്ചത് .കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായി...
- Advertisment -

Most Popular

- Advertisement -