Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsവിഷു പൂജകൾക്കായി...

വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട 10 ന് തുറക്കും

ശബരിമല: വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഈ മാസം 10 ന് തുറക്കും. ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു. 10ന് വൈകിട്ട് 5 മണിക്ക് മേൽശാന്തി പി.എൻ. മഹേഷ് ക്ഷേത്ര നട തുറന്ന് ദീപം തെളിയിക്കും.13 ന് രാത്രി അത്താഴ പൂജ കഴിഞ്ഞ് വിഷുക്കണി ഒരുക്കിയ ശേഷമാണ് ശ്രീകോവിൽ അടയ്ക്കുന്നത്. 14 ാം തീയതി പുലർച്ചെ 4 മുതൽ രാവിലെ 7 വരെ വിഷുക്കണി ദർശനം ഉണ്ടായിരിക്കും.

14 ന് പുലർച്ചെ 4 ന് നട തുറന്നതിന് ശേഷം ശ്രീകോവിലിൽ ദീപങ്ങൾ തെളിക്കും. തുടർന്ന്  അയ്യപ്പ സ്വാമിയ്ക്ക് കണി കാണുന്നതിന് അവസരം ഉണ്ടാകും . ശേഷം ഭക്തർക്ക് കണി കാണുന്നതിന് അവസരം ലഭിക്കും . തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈ നീട്ടം നൽകും.

11 – 18 വരെ രാവിലെ നെയ്യഭിഷേകത്തിനുള്ള സൗകര്യവും ഉണ്ട്. വിഷു പുജകൾക്ക് ശേഷം 18 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരിക്കെതിരായ പോരാട്ടം തലമുറയോടുള്ള കടപ്പാട് : കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐ.എ.എസ്

തിരുവല്ല : മനുഷ്യ സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരായ പോരാട്ടവും ബോധവൽക്കരണവും നാം വസിക്കുന്ന തലമുറയോടുള്ള കടപ്പാട് ആണെന്നും  ലഹരിയുടെ പിടിയിലായവരെ അതിൽ നിന്ന് മോചിപ്പിച്ച് പുതിയ മനുഷ്യനാക്കി സമൂഹത്തിൻ്റെ ഭാഗമാക്കി മാറ്റണമെന്നും...

വിവാഹാലോചനയിലൂടെ പരിചയപ്പെട്ട് യുവതിയെ പീഡിപ്പിച്ച കേസിൽ 46 കാരൻ അറസ്റ്റിൽ

തിരുവല്ല : വിവാഹാലോചനയിലൂടെ പരിചയപ്പെട്ട്  യുവതിയെ പീഡിപ്പിച്ച കേസിൽ വള്ളംകുളം സ്വദേശിയായ 46 കാരൻ അറസ്റ്റിൽ. കൺസ്യൂമർഫെഡ് ചെങ്ങന്നൂർ ഷോപ്പ് മാനേജർ വള്ളംകുളം നന്ദനത്തിൽ വീട്ടൽ പി. സുമേഷ് (46) ആണ് അറസ്റ്റിലായത്. ഭാര്യയുമായി...
- Advertisment -

Most Popular

- Advertisement -