Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപി പത്തനംതിട്ട...

ബിജെപി പത്തനംതിട്ട ജില്ലാ അധ്യക്ഷനായി വി എ സൂരജിന്റെ രണ്ടാമൂഴം

പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ അധ്യക്ഷനായി അഡ്വ.വി എ സൂരജിനെ സംസ്ഥാനവക്താവും വരണാധികാരിയുമായ അഡ്വ. നാരായണൻ നമ്പൂതിരി, ജില്ലാ സഹ വരണാധികാരി അജിത് പുല്ലാട്, സലിംകുമാർ എന്നിവർ ചേർന്ന് പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ, ദേശീയ കൗൺസിൽ അംഗവും മുൻ ജില്ലാ അധ്യക്ഷനുമായ വി എൻ ഉണ്ണി, മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സെൽ കോർഡിനേറ്ററുമായ അശോകൻ കുളനട, ദേശീയ കൗൺസിൽ അംഗം വിക്ടർ റ്റി തോമസ്, സംസ്ഥാന ഐ റ്റി കൺവീനർ എസ്. ജയശങ്കർ, മുൻ ജില്ലാ ജനറൽ സെക്രട്ടറി മാരായ അഡ്വ. കെ. ബിനുമോൻ, പ്രദീപ്‌ അയിരൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

സ്വർഗ്ഗീയ ദീൻ ദയാൽജിയുടെ സ്മൃതി ദിനമായ ഫെബ്രുവരി 11 ന് അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് യോഗനടപടികൾ ആരംഭിച്ചത്.ജില്ലാ സഹവരണാധികാരിയും മുൻ ജില്ലാ വൈസ് പ്രസിഡന്റുമായ അജിത് പുല്ലാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ യോഗം ഉദ്ഘാടനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് കളമെഴുത്ത് തുടങ്ങി

ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് കളമെഴുത്തിന് തുടക്കമായി. മാളികപ്പുറത്തെ മണിമണ്ഡപത്തിലാണ് മകരസംക്രമ ദിനം മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് കളമെഴുത്ത് നടക്കുന്നത്. അയ്യപ്പന്റെ ഓരോ ഭാവങ്ങളാണ് ഓരോ ദിവസവും കളമെഴുതുന്നത്. ബാലമണികണ്ഠവേഷമായിരുന്നു മകരവിളക്ക്...

അമ്പലപ്പുഴ പൊടിയാടി റോഡിലെ വെള്ളക്കെട്ട് : എടത്വ വികസന സമിതിയുടെ പ്രതിഷേധ സമരം 12ന്

എടത്വ : അമ്പലപ്പുഴ പൊടിയാടി റോഡിലെയും സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ നില്പ് സമരം നടത്തും. എടത്വ ടൗൺ ഗാന്ധി...
- Advertisment -

Most Popular

- Advertisement -