Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsതിരുമൂലപുരത്ത് ബേക്കറിയുടെ...

തിരുമൂലപുരത്ത് ബേക്കറിയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം

തിരുവല്ല : എം സി റോഡിലെ തിരുമൂലപുരത്ത് ബേക്കറിയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം. അമ്പാടിയിൽ ബേക്കറി ആൻഡ് കഫേയിലാണ് മോഷണം നടന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ ചിത്രം വ്യക്തമായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

സ്ഥാപനത്തിൻറെ പ്രധാന ഷട്ടറിന്റെ താഴ് തകർത്ത് അകത്തു കയറിയ അഞ്ചംഗ സംഘം പണം അടങ്ങുന്ന മേശയിൽ ഉണ്ടായിരുന്ന ആറായിരത്തോളം രൂപ കവർന്നു. സമീപത്ത്  പ്രവർത്തിക്കുന്ന തട്ടുകടയിലും മോഷണ ശ്രമം നടത്തുകയും ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് അടുപ്പ്  പരിസരത്തെ വെള്ളക്കെട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം :   ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: മുണ്ടത്തിക്കോട് പടക്കനിർമാണപുരകളിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മകളുടെ പേരിലുള്ള ട്രസ്റ്റ് വഴി ഓരോ ലക്ഷംവീതം നൽകുമെന്ന് മാനേജിങ് ട്രസ്റ്റിയും സുരേഷ് ഗോപിയുടെ ഭാര്യയുമായ രാധിക...

പ്രമാടം അമ്പലം ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : ശബരിമല റോഡ് പ്രവൃത്തിയുടെ ഭാഗമായി  പ്രമാടം അമ്പലം ജംഗ്ഷൻ മുതൽ വാഴമുട്ടം വരെയുള്ള റോഡിൻറെ ടാറിംഗ് നടക്കുന്നതിനാല്‍  റോഡിലൂടെയുള്ള ഗതാഗതം ഇന്നും നാളെയും (ഓഗസ്റ്റ് 25,26) നിയന്ത്രിച്ചു. വാഹനങ്ങള്‍ മറൂര്‍ -...
- Advertisment -

Most Popular

- Advertisement -