Monday, August 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴയിലെ കടൽക്ഷോഭ...

അമ്പലപ്പുഴയിലെ കടൽക്ഷോഭ ബാധിത പ്രദേശങ്ങൾ എം.പിയും  എം.എൽ.എയും സന്ദർശിച്ചു

ആലപ്പുഴ: കടൽക്ഷോഭം രൂക്ഷമായ അമ്പലപ്പുഴ താലൂക്കിലെ തീരദേശ മേഖലകളിൽ കെ.സി. വേണുഗോപാൽ എം.പി, ജി. സുധാകരൻ എം.എൽ.എ., ജില്ലാ കളക്ടർ ഷാജി വി. നായർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കടലാക്രമണം നേരിടുന്ന കാക്കാഴം തീരപ്രദേശത്തെ വീടുകൾ സന്ദർശിച്ച കെ.സി. വേണുഗോപാൽ എം.പി., തീരവാസികൾക്ക് ആവശ്യമായ എല്ലാവിധ അടിയന്തര സഹായങ്ങളും സുരക്ഷയും ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

രാവിലെ ജി. സുധാകരൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കാക്കാഴം, പുറക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ സന്ദർശനം നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട്, എഡിഎം സി പ്രേംജി, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം)എസ് ബിജു, തഹസിൽദാർ കെ.പി. സൂസി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം സിനിയ ഷിഹാബ്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

കടൽക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾക്കായി പായൽക്കുളങ്ങര ദേവീക്ഷേത്ര സദ്യാലയത്തിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 16 കുടുംബങ്ങളിലെ 56 അംഗങ്ങളാണ് ക്യാമ്പിൽ കഴിയുന്നത്. ക്യാമ്പിലുള്ളവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മറ്റ് അടിയന്തര വൈദ്യസഹായങ്ങൾ എന്നിവ ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് തുടക്കം

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രായഭേദമന്യേ അവരുടെ കഴിവുകൾ മാറ്റുരക്കാൻ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ വിർച്വൽ കലാ – സാഹിത്യ – സാംസ്കാരികോത്സവം ‘അരങ്ങി’ന് തിരശ്ശീല ഉയരുന്നു. കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ...

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ  എസ്എച്ച്ഒയെ കയ്യേറ്റം ചെയ്ത എസ്ഐക്കെതിരേ കേസ്

തിരുവല്ല: തിരുവല്ലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന് ഇടയില്‍ എസ്എച്ച്ഒയെ കയ്യേറ്റം ചെയ്ത പ്രൊബേഷൻ എസ്ഐക്കെതിരേ കേസ്. പരിപാടിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എച്ച്ഒയെ ഡ്യൂട്ടിക്കല്ലാതെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രബേഷന്‍...
- Advertisment -

Most Popular

- Advertisement -