Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaവള്ള സദ്യയിൽ...

വള്ള സദ്യയിൽ പങ്കെടുക്കാൻ എത്തിയ ആൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  വീണു മരിച്ചു

ആറന്മുള : അഷ്ടമിരോഹിണി വള്ള സദ്യയിൽ പങ്കെടുക്കാൻ എത്തിയ ആൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പള്ളിയോടത്തിൽ നിന്ന് പമ്പാനദിയിലേക്ക് വീണു മരിച്ചു. കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂൾ അധ്യാപകൻ കുറിയന്നൂർ തോട്ടത്ത് മഠത്തിൽ ജോസഫ് തോമസ് (55) ആണ് മരിച്ചത്.

കുറിയന്നൂർ പള്ളിയോടത്തിൽ കരക്കാർക്കൊപ്പം എത്തിയതായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പള്ളിയോടത്തിൽ നിന്ന് നദിയിലേക്ക് വീഴുകയായിരുന്നുവെന്ന് പള്ളിയോടത്തിൽ ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
സ്ഥലത്ത് ഉണ്ടായിരുന്ന ഫയർഫോഴ്സും സ്കൂബാ ടീമും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഒന്നര മണിക്കൂറിന് ശേഷം  മൃതദേഹം കണ്ടെത്തി കരയ്ക്കെത്തിച്ചു. സംസ്കാരം പിന്നീട് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 12-07-2024 Nirmal NR-388

1st Prize Rs.7,000,000/- NF 517538 (IRINJALAKKUDA) Consolation Prize Rs.8,000/- NA 517538 NB 517538 NC 517538 ND 517538 NE 517538 NG 517538 NH 517538 NJ 517538 NK 517538...

പത്തനംതിട്ടയിൽ സെൻട്രൽ ജയിൽ നിർദ്ദേശം സമഗ്ര പരിഗണനയിൽ: ജില്ലാ ജയിൽ നിർമ്മാണം അന്തിമഘട്ടത്തിലേക്ക്

പത്തനംതിട്ട : ജില്ലയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കുന്നതിനുള്ള ശുപാർശകൾക്ക്  സർക്കാർ ഉടൻ അംഗീകാരം നൽകിയേക്കും. എന്നാൽ, പത്തനംതിട്ടയിലെ ആദ്യ ജില്ലാ ജയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നു. സംസ്ഥാനത്തെ പ്രധാന സെൻട്രൽ ജയിലുകളായ...
- Advertisment -

Most Popular

- Advertisement -