Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsദുരന്ത മേഖലയിൽ...

ദുരന്ത മേഖലയിൽ പതിമൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു : ചാലിയാറിന്റെ തീരത്തുനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടുകിട്ടി

വയനാട് : ഉരുൾപൊട്ടലിന്റെ പതിമൂന്നാം ദിവസമായ ഇന്നും മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ തിരച്ചില്‍ തുടരുന്നു.ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവർത്തകർ ഉള്‍പ്പെടെയുള്ളവർ വിവിധയിടങ്ങളിലെ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനായി മൂന്ന് ക്യാമ്പുകളും ഇന്ന് നടക്കുന്നുണ്ട്.

ഇന്നത്തെ തിരച്ചിലിൽ ചാലിയാറിന്റെ തീരത്തുനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടുകിട്ടി. മുണ്ടേരി ഇരുട്ടുകുത്തിയില്‍ നിന്നും ചാലിയാർ കൊട്ടുപാറ കടവില്‍ നിന്നുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച സ്ഥലങ്ങളി‍ലും പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലങ്ങളിലും വിശദമായ പരിശോധന നടത്താനും ഈ പ്രദേശങ്ങള്‍ ജനവാസയോഗ്യമാണോയെന്നതില്‍ ശുപാർശ നല്‍കാനും സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. നാഷണല്‍ സെന്‍റർ ഫോർ എർത്ത് സയൻസിലെ മുന്‍ ശാസ്ത്രജ്ഞൻ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശമ്പള വര്‍ധന ആവശ്യപ്പെട്ട്  സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും

തൃശൂര്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേതനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. മൂന്നുവര്‍ഷത്തിലൊരിക്കല്‍...

54 ഇന്ത്യക്കാരെ കൂടി യുഎസിൽ നിന്നും നാടുകടത്തി

ന്യൂഡൽഹി : അനധികൃത കുടിയേറ്റക്കാരായ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇതിൽ 50 പേർ ഹരിയാനക്കാരാണ് .പലർക്കും വിമാനയാത്രയിൽ 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി റിപ്പോർട്ട് ഉണ്ട്...
- Advertisment -

Most Popular

- Advertisement -