Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsNationalമഹാകുംഭമേളക്ക് ഇന്ന്...

മഹാകുംഭമേളക്ക് ഇന്ന് തുടക്കം

ലക്‌നൗ : മഹാകുംഭമേളക്ക് ഇന്ന് തുടക്കം. കുംഭമേളയിലെ പുണ്യസ്‌നാനങ്ങളിലൊന്നായ പൗഷ് പൂർണിമ സ്‌നാനത്തിൽ പങ്കെടുക്കാനായി പതിനായിരങ്ങൾ പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് .ഇന്ന് മുതൽ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സം​ഗമത്തിലെ സ്നാനം തുടങ്ങും.ജനുവരി 14 ന് മകരസംക്രാന്തി 29 ന് മൗനി അമാവാസി, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി, 12 ന് മാഘപൂർണിമ, 26 ന് മഹാശിവരാത്രി ദിനങ്ങളിലാണ് പ്രധാന സ്നാനങ്ങൾ നടക്കുക.

ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തിലെ പുണ്യസ്‌നാനം നടത്തിയാൽ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം.45 കോടി ഭക്തർ എത്തുമെന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ വിലയിരുത്തൽ. എൻഡിആർഎഫും യുപി പൊലീസും മറ്റ് അർദ്ധ സൈനിക വിഭാഗങ്ങളും ഉൾപ്പെടെ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് റെയിൽവേ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇ- കെവൈസി അപ്ഡേഷന്‍ ഒക്ടോബര്‍ ഒന്നുവരെ

പത്തനംതിട്ട : എ.എ.വൈ (മഞ്ഞകാര്‍ഡ്), പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ ഉപഭോക്താക്കളുടെ ഇ- കെവൈസി അപ്ഡേഷന്‍ ജില്ലയില്‍ ഒക്ടോബര്‍ ഒന്നു വരെ നടത്തും. റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും ഇകെവൈസി അപ്ഡേറ്റ് ചെയ്യണം....

സമ്പൂർണ മദ്യനിരോധനം സാധ്യമല്ല ; വീര്യം കുറഞ്ഞ മദ്യം കൊടുത്തില്ലെങ്കിൽ ദുരന്തം ഉണ്ടാകും : കെ മുരളീധരൻ

തിരുവനന്തപുരം : സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ലെന്നും നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും....
- Advertisment -

Most Popular

- Advertisement -