Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsഡീലിമിറ്റേഷന്‍ കമ്മിഷന്‍...

ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നാളെ : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പങ്കെടുക്കും

പത്തനംതിട്ട : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍ മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീര്‍പ്പാക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്‍ നേതൃത്വം നല്‍കുന്ന ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നാളെ (ജനുവരി 16) നടക്കും . പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിനാണ് തുടക്കം. തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷനുകളുടെ വിഭജനവും അതിര്‍ത്തി നിര്‍ണയവുമാണ് ലക്ഷ്യം.

മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്പുറം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും തിരുവല്ല മുനിസിപ്പാലിറ്റിയും( 108)- രാവിലെ ഒമ്പത് മുതല്‍
ഇലന്തൂര്‍, റാന്നി, പന്തളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളും (207)- രാവിലെ 11 മുതല്‍
കോന്നി, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട മുനിസിപ്പാലിറ്റിയും (231)- ഉച്ചയ്ക്ക് 2.30 മുതല്‍

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ : കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം (80) അന്തരിച്ചു.പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് കല്ലിശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശി ആണ്. 1985-91 ല്‍ രാജ്യസഭാംഗമായിരുന്നു....

ദേവസ്വം എംപ്ലോയീസ് യൂണിയൻ അവകാശ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ  പതിനേഴിന അവകാശങ്ങൾ അടങ്ങിയ അവകാശ പത്രിക ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നൽകി.  ദേവസ്വം മന്ത്രിയുടെ ഓഫീസിൽ യൂണിയൻ നേതാക്കളുമായുള്ള ചർച്ചയിൽ  ഉന്നയിച്ച ന്യായമായ...
- Advertisment -

Most Popular

- Advertisement -