Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര സഭാ...

മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22 മുതൽ 28 വരെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധനായ വട്ടശ്ശേരിൽ ​ഗീവർ​ഗീസ് മാർ ​ദിവന്നാസിയോസ് തിരുമേനിയുടെ 92ാം ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22 മുതൽ 28 വരെ  കോട്ടയം പഴയസെമിനാരിയിൽ നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.

സഭയുടെ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ സഭാ ആസ്ഥാനത്ത് യോ​ഗം ചേർന്നു.

ഫാ.കെ.എം.സഖറിയ, ഫാ.തോമസ് ജോർജ്, പ്രസാദ് ഏബ്രഹാം നെൽപ്പുര എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. സഭയുടെ വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ യോ​ഗത്തിൽ പങ്കെടുത്തു. ഓർമ്മപ്പെരുന്നാളിന്റെ ഭാ​ഗമായി കൺവൻഷൻ, ​ഗാനശുശ്രൂഷ, ചരിത്ര സെമിനാർ, ആത്മീയ പ്രസ്ഥാനങ്ങളുടെ സമ്മേളനങ്ങൾ, ഭവന സഹായ വിതരണം, അഖില മലങ്കര ഉപന്യാസ-ക്വിസ് മത്സരങ്ങൾ, പ്രബന്ധ മത്സരം എന്നിവ നടക്കുമെന്ന് കോട്ടയം പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്ട്രപതിക്ക് സ്വീകരണം നൽകി

പത്തനംതിട്ട: പത്തനംതിട്ടയിൽ എത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ സ്വീകരണം നൽകി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ആന്റോ...

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം

ന്യൂഡല്‍ഹി : രാജ്യം ഇന്ന് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒൻപതരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും .രാഷ്ട്രപതി ദ്രൗപദി മുർമു...
- Advertisment -

Most Popular

- Advertisement -