Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്ത് എത്താതെ...

സന്നിധാനത്ത് എത്താതെ മടങ്ങിയ തീര്‍ഥാടകര്‍ക്ക് ദര്‍ശനമൊരുക്കി പൊലീസ്

ശബരിമല : വിര്‍ച്യുല്‍ ക്യൂ പാസുണ്ടായിട്ടും ഭക്തരുടെ അഭൂതമായ തിരക്ക് മൂലം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയില്ലെന്ന് കരുതി മടങ്ങിയ മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘത്തിന് സുഗമദര്‍ശനം ഒരുക്കി കേരള പൊലീസ്.

കൊല്ലം കല്ലമ്പലം സ്വദേശി ഗിരിജ മുരളിയും രണ്ട് കുട്ടികളും
ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തിനാണ് എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ദര്‍ശന സൗകര്യമൊരുക്കിയത്. ഇവര്‍ ഉള്‍പ്പെടെയുള്ള 17 പേരാണ് കൊല്ലത്ത് നിന്ന് ഇന്നലെ പമ്പയില്‍ എത്തിയത്. എന്നാല്‍ ഭക്തജനതിരക്കും ആരോഗ്യപരമായ കാരണങ്ങളാലും ഗിരിജ ഉള്‍പ്പെടെ ആറ് സ്ത്രീകളും രണ്ടു കുട്ടികളും നിലയ്ക്കലിലേക്ക് തിരിച്ചു പോയിരുന്നു.

സംഭവം ശ്രദ്ധയില്‍പെട്ടയുടനെ ശബരിമല പൊലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ എഡിജിപി പൊലീസ് ഉദ്യോഗസ്ഥരോട് ഇവര്‍ക്ക് ദര്‍ശനം ഉറപ്പാക്കാനുള്ള നടപടിക്ക് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസിന്റെ സഹായത്തോടെ സന്നിധാനത്ത് എത്തുകയും ദർശനം നടത്തുകയും ചെയ്തു. ദര്‍ശനത്തിന് ശേഷം പൊലീസിന് നന്ദി പറഞ്ഞാണ് ഇവര്‍ മലയിറങ്ങിയത്.

വിര്‍ച്യല്‍ ക്യൂ പാസ് എടുത്ത് കൃതമായ ദിവസം എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്ന് എ ഡി ജി പി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹി സ്ഫോടനം : ഭീകരൻ ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്തു

ശ്രീനഗർ : ഡൽഹി സ്ഫോടനത്തിലെ ചാവേറായ ഭീകരൻ ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്തു.വെള്ളിയാഴ്ച പുലർച്ചെയാണ് സുരക്ഷാ സേന സ്ഫോടകവസ്തു ഉപയോഗിച്ച് വീട് തകർത്തത്.ചെങ്കോട്ടയില്‍ സ്‌ഫോടനമുണ്ടായ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയാണെന്ന്...

അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു : മാതാപിതാക്കളെ ചോദ്യം ചെയ്ത് പൊലീസ്

ഇടുക്കി : അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു.വലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്.വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിൻ്റിന് ചേർക്കുന്ന തിന്നർ താഴെ വീണെന്നും ഇത് അബദ്ധവശാൽ കുട്ടികൾ കഴിച്ചെന്നുമാണ്...
- Advertisment -

Most Popular

- Advertisement -