Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiജാമ്യം നീട്ടാനുള്ള...

ജാമ്യം നീട്ടാനുള്ള കെജ്‌രിവാളിന്റെ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല

ന്യൂഡൽഹി: മദ്യനയക്കേസിൽ ജാമ്യം നീട്ടാനുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. കേജ്‌രിവാളിന് ജാമ്യം അനുവദിച്ചപ്പോൾതന്നെ ജൂൺ 2ന് ജയിലിൽ തിരിച്ചെത്തണമെന്നും സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.അതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കി. ഇതോടെ അരവിന്ദ് കെജ്‌രിവാള്‍ ജൂൺ 2 ന് തന്നെ ജയിലിൽ തിരിച്ചെത്തണം.

ആരോഗ്യ പ്രശ്നങ്ങൾക്ക് ചില പരിശോധനകൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം നടത്തും. സംസ്ഥാനത്ത് നിലവിൽ...

യുവപ്രതിഭാ പുരസ്‌കാരം : അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം : ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്കു പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്ക്  സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു.   പുരസ്‌കാരത്തിനായി നാമനിര്‍ദേശം...
- Advertisment -

Most Popular

- Advertisement -