Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsഅമ്മമലയാളം 'കാവ്യ...

അമ്മമലയാളം ‘കാവ്യ ജ്യോതി’ പുരസ്കാരം ഡോ. ബി. ജി. ഗോകുലന്

കോട്ടയം : മലയാള ഗാനശാഖയിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ  300-ൽ ലധികം  ഗാനങ്ങളും 450-ൽ ഏറെ കവിതകളും രചിച്ച് റെക്കോർഡ് സൃഷ്ടിച്ച ഡോ ബി ജി ഗോകുലന് അമ്മമലയാളം കാവ്യ ജ്യോതി പുരസ്കാരം.  ശ്രീകുമാരൻ തമ്പിയാണ് പുരസ്കാരം സമ്മാനിച്ചത്.

10,001 രൂപയും ഫലകവും, പ്രശസ്തിപത്രവും, പൊന്നാടയും അടങ്ങിയതാണ് ‘കാവ്യജ്യോതി’ പുരസ്കാരം. അമ്മമലയാളം ഭാഷാ സ്നേഹകൂട്ടായ്മയുടെ വാർഷികോത്സവത്തിന്റെയും കുടുംബസംഗമത്തിന്റെയും ഭാഗമായി  നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.

ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് വാർഷികോത്സവവും, മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസും അമ്മമലയാളം രക്ഷാധികാരിയുമായ ഡോ. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു. മുൻ ഐ.ജി. എസ്.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ എസ്. ജയകൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, അമ്മമലയാളം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മധുമണിമല, അഡ്വ.കെ. അനന്തഗോപൻ, അഡ്വ. ജയസൂര്യൻ, തന്ത്രിമാരായ അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരി, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ട്രസ്റ്റ് ജനറൽ സെക്രട്ടറി സിന്ധു എം.നായർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കൾ പൊലീസ് പിടിയിൽ

പത്തനംതിട്ട: ഡിവൈഎഫ്ഐ പ്രവർത്തകനെയും സുഹൃത്തിനെയും ഹൈബ്രിഡ് കഞ്ചാവുമായി പൊലീസ് പിടികൂടി. ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റി അംഗം പത്തനംതിട്ട സ്വദേശി സഞ്ജു മനോജ് (24), സുഹൃത്ത് മുഹമ്മദ് ആഷിഫ് (19) എന്നിവരാണ്...

ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് തടവും പിഴയും

പാലക്കാട് : ദേശീയപാത ഉപരോധത്തിൽ വടകര എംപി ഷാഫി പറമ്പിലിന് തടവും പിഴയും.1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ. 2022 ജൂൺ 24 ന് പാലക്കാട് കസബ...
- Advertisment -

Most Popular

- Advertisement -