Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsNationalമാധവ് ഗാഡ്ഗില്‍...

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍(84) അന്തരിച്ചു. പൂനെയില്‍ വച്ചായിരുന്നു അന്ത്യം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച്‌ പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു.

ഗാഡ്ഗില്‍ കമ്മിറ്റി എന്ന പേരില്‍ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

ദേശീയ പാരിസ്ഥിതിക ഫെല്ലോഷിപ്, ഇക്കോളജി സൊസൈറ്റി ഓഫ് അമേരിക്കയിലെ വിശിഷ്ടാംഗത്വം, ശാന്തി സ്വരൂപ് ഭട്‌നഗർ അവാഡ്, വിക്രം സാരാഭായ് അവാർഡ്, ഈശ്വരവചന്ദ്ര വിദ്യാസാഗർ അവാർഡ്, ഹാർവാർഡ് സർവകലാശാലയുടെ സെന്റെനിയല്‍ മെഡല്‍,വോള്‍വോ പാരിസ്ഥിതിക അവാർഡ്, പദ്‌മശ്രീ, പദ്‌മഭൂഷൻ, കർണാടക സർക്കാരിന്റെ രാജ്യോല്‍സവ സമ്മാനം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകീട്ട്‌. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്ഐ മദ്യപിച്ച് ബഹളം ഉണ്ടാക്കി തീർഥാടകർക്ക് ശല്യം സൃഷ്ടിച്ച സംഭവം:  ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.

ശബരിമല : നിലയ്ക്കലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐയെ മദ്യപിച്ച് ബഹളം വച്ച് തീർഥാടകർക്ക് ശല്യം സൃഷ്ടിച്ചതിനെ തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. മലപ്പുറം എംഎസ് പിയിലെ എസ് ഐ ബി. പത്മകുമാറാണ് വെള്ളി രാത്രി...

കുറ്റൂർ എക്സ് സർവ്വീസ്മെൻ കോ- ഓർഡിനേഷൻ കമ്മിറ്റി: വാർഷികാഘോഷവും കുടുംബസംഗമവും

തിരുവല്ല: കുറ്റൂർ  എക്സ് സർവ്വീസ്മെൻ കോ- ഓർഡിനേഷൻ കമ്മിറ്റി  & മഹിളാവിംഗിന്റെ  നേതൃത്വത്തിൽ വാർഷികാഘോഷവും കുടുംബസംഗമവും നടന്നു. കുറ്റൂർ യൂണിറ്റ് പ്രസിഡൻറ് എൻ  സുധാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ...
- Advertisment -

Most Popular

- Advertisement -