Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്:...

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്: മുഖ്യകണ്ണി പിടിയിൽ

കൊച്ചി: ഇറാനിലേക്കുള്ള അവയവക്കച്ചവട മാഫിയയുടെ മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിലായി. കേരള പൊലീസിന്റെ പ്രത്യേക സംഘമാണ് ഹൈദരാബാദിലെത്തി ഇയാളെ പിടികൂടിയത്. ബല്ലംകൊണ്ട രാമപ്രസാദ് എന്ന ആൾ ആണ് പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാളെ ആലുവയില്‍ എത്തിച്ച് ചോദ്യം ചെയ്തു.

ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ച് കേസിലെ മുഖ്യപ്രതിയായ സാബിത്ത് നാസര്‍ മൊഴി നല്‍കിയിരുന്നു. കടത്ത് സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ഇയാളാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവയവക്കച്ചവടത്തിന് ഇറാനിലേക്ക് ഇയാൾ മനുഷ്യക്കടത്ത് നടത്തി വരികയാണ്. ഓണ്‍ലൈനില്‍ ആളുകളെ കണ്ടെത്തി അവയവ ദാതാവ് ആകാൻ പ്രേരിപ്പിക്കുന്നതാണ് ഇവരുടെ രീതി.

അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്നും കേരളത്തില്‍നിന്ന് ഇതുവരെ ഒരാള്‍ മാത്രമേ അവയവക്കടത്തിന് ഇരയായതായിട്ടുള്ളൂ എന്നുമാണ് സാബിത്ത് നാസര്‍ പൊലിസിന് നൽകിയിരിക്കുന്ന മൊഴി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്മമലയാളം ‘കാവ്യ ജ്യോതി’ പുരസ്കാരം ഡോ. ബി. ജി. ഗോകുലന്

കോട്ടയം : മലയാള ഗാനശാഖയിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ  300-ൽ ലധികം  ഗാനങ്ങളും 450-ൽ ഏറെ കവിതകളും രചിച്ച് റെക്കോർഡ് സൃഷ്ടിച്ച ഡോ ബി ജി ഗോകുലന് അമ്മമലയാളം കാവ്യ ജ്യോതി പുരസ്കാരം. ...

നാഷണൽ സർവീസ് സ്‌കീം പ്രവർത്തനം ഇനി അംഗീകൃത ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാം

തിരുവനന്തപുരം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കെ ഡിസ്‌കും സംസ്ഥാന നാഷണൽ സർവീസ് സ്‌കീമും വിജ്ഞാന കേരളം പദ്ധതിക്കായി കൈകോർക്കുവാൻ ധാരണാപത്രം ഒപ്പ് വച്ചു. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു. മൂന്നര ലക്ഷത്തോളം...
- Advertisment -

Most Popular

- Advertisement -