Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഷിരൂരിൽ കാണാതായ...

ഷിരൂരിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകും. കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ഇക്കാര്യം ബാങ്ക് അധികൃതർ അർജുന്റെ കുടുംബത്തെ അറിയിച്ചു.

അതേസമയം ,അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിൽ സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി മറുപടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരച്ചിൽ പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നും സർക്കാർ എല്ലാ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ നേരിട്ടെത്തിയാണ് മറുപടി നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഹൻലാലിന്റെ  കണ്ണപ്പ  27ന് തീയേറ്ററുകളിൽ 

തിരുവനന്തപുരം: മോഹൻലാലിന്റെ തെലുങ്ക് പടം  കണ്ണപ്പ  27ന് തീയേറ്ററുകളിൽ എത്തും. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസാണ് കണ്ണപ്പ കേരളത്തില്‍ എത്തിക്കുന്നത്. മോഹൻലാൽ  കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്നറിഞ്ഞതോടെ  തെലുങ്ക് ചിത്രം മലയാളികളും...

പരുമല പെരുന്നാള്‍ : തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം : മാത്യു ടി തോമസ് എം.എല്‍.എ

പത്തനംതിട്ട : പരുമല പെരുന്നാളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, മേജര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ്...
- Advertisment -

Most Popular

- Advertisement -