Tuesday, November 11, 2025
No menu items!

subscribe-youtube-channel

HomeHealthകോൾഡ്രിഫ് സിറപ്പിന്റെ...

കോൾഡ്രിഫ് സിറപ്പിന്റെ വിൽപന കേരളത്തിൽ നിർത്തിവച്ചു

തിരുവനന്തപുരം : കേരളത്തിൽ കോൾഡ്രിഫ് (Coldrif) സിറപ്പിന്റെ വിൽപന സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.

ഈ ബാച്ച് മരുന്നിന്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോൾഡ്രിഫ് മരുന്നിന്റെ വിതരണവും വിൽപ്പനയും പൂർണമായും നിർത്തിവയ്ക്കാൻ ഡ്രഗ്സ് കൺട്രോളർ ഡ്രഗ്സ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയത്. കേരളത്തിൽ 8 വിതരണക്കാർ വഴിയാണ് ഈ മരുന്നിന്റെ വിൽപ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വിൽപനയും നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പനയും നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സെൻട്രൽ ഡി.ജി.എച്ച്.സിന്റെ നിർദ്ദേശപ്രകാരം 2 വയസിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടർമാർ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്‌ക്രൈബ് ചെയ്യരുത്. അഥവാ അത്തരത്തിൽ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നൽകരുതെന്ന് എല്ലാ മെഡിക്കൽ സ്റ്റോറുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 5 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ചുമയ്ക്കുള്ള സിറപ്പ് നൽകുന്നെങ്കിൽ നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 87.89 ശതമാനം വിജയം

ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.87.98% വിജയം.കഴിഞ്ഞവർഷം 87.33 ആയിരുന്നു വിജയശതമാനം. 99.91 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖലയാണ് ഒന്നാമത്.ചെന്നൈ മേഖലയിൽ 98.47%, ബെംഗളൂരു മേഖലയിൽ 96.95% എന്നിങ്ങനെയാണ്...

മഴയും തുടർന്നുള്ള വെളളക്കെട്ടും:  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം

തിരുവല്ല: മഴയും തുടർന്നുള്ള വെളളക്കെട്ടിലും  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം. 3.16 കോടിയുടെ കൃഷി നാശം ഉണ്ടായതായിട്ടാണ് കണക്ക്. 117.63 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. ചാത്തങ്കരി ചാമപറമ്പിൽ വീട്ടിൽ  സോജന്റെ  500 ഏത്തവാഴകൾ...
- Advertisment -

Most Popular

- Advertisement -