Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsവനം വകുപ്പ് അംബാസഡര്‍മാരായി...

വനം വകുപ്പ് അംബാസഡര്‍മാരായി പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനേയും നിയമിച്ചു

തിരുവനന്തപുരം : സംസ്ഥാന വനം വകുപ്പിന്റെ അംബാസഡര്‍മാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനേയും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വന സംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് പ്രധാന ലക്ഷ്യം.

വനം വകുപ്പിന്റെ വിവിധ പദ്ധതികളും പൊതുജനസേവനങ്ങളും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി ബോധവല്‍ക്കരണ പരിപാടികള്‍, റെക്കോര്‍ഡ് ചെയ്ത സന്ദേശങ്ങള്‍, ഡിജിറ്റല്‍ പ്രചാരണങ്ങള്‍ എന്നിവയിലെല്ലാം ഇരുവരും പങ്കാളികളാകും. വനം വകുപ്പ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്വകാര്യ സേവന അടിസ്ഥാനത്തിലാണ് ഇരുവരെയും അംബാസഡര്‍മാരായി നിയമിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗദി വിമാനത്താവളം ആക്രമിച്ച് ഹൂത്തികൾ ; ഒരാൾ കൊല്ലപ്പെട്ടു

റിയാദ് : സൗദിയിലെ ദമാം വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും സൗദി അധികൃതർ അറിയിച്ചു. സൗദിയിലെ ഷൈബ എണ്ണപ്പാടത്തിന് നേരേയും ഹൂത്തികൾ...

ഉത്സവത്തിനിടെ സംഘർഷം : എസ്‌ഐയെ പോലീസുകാരനും സംഘവും മർദിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം നഗരൂരിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ എസ്‌ഐയെ പോലീസുകാരനും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി .നഗരൂർ എസ്‌ഐ അൻസാറിനെയാണ് പള്ളിക്കൽ പൊലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദുവും കൂട്ടുകാരും ചേർന്നു മർദിച്ചത്. നഗരൂരിൽ...
- Advertisment -

Most Popular

- Advertisement -