Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsനെയ്യാറ്റിന്‍കര ഗോപന്റെ...

നെയ്യാറ്റിന്‍കര ഗോപന്റെ മരണം:  കേസ് അവസാനിപ്പിക്കുകയാണെന്ന് പോലീസ്

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുകയാണെന്ന് പോലീസ്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സ്വാഭാവിക മരണമാണ് എന്നായിരുന്നു കണ്ടെത്തല്‍.

നിലവില്‍ ലഭ്യമായ ഫലങ്ങളിലൊന്നും അസ്വഭാവികതയില്ല. ശാസ്ത്രീയ പരിശോധനാഫലം കൂടി ലഭിച്ചാല്‍ പോലീസ് കേസ് അവസാനിപ്പിക്കും. ശാസ്ത്രീയ പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. കേസ് അവസാനിപ്പിക്കുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

ഇക്കഴിഞ്ഞ ജനുവരിയിലാണ് നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ മരിക്കുന്നത്. അച്ഛന്‍ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു

 തിരുവനന്തപുരം : ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു.യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ...

സേഫ് സോണ്‍ പദ്ധതിക്ക് ഹാറ്റ്സ് ഓഫ്: ശബരിപാതയിൽ റോഡപകടങ്ങൾ കുറഞ്ഞു

ശബരിമല : മണ്ഡല കാല തീർഥാടനം പകുതി പിന്നിടുമ്പോൾ ശബരി പാതയിൽ ഭക്തർക്ക് ലഭിക്കുന്നത് സുരക്ഷിതയാത്ര . 21 ദിവസത്തിനിടെ ഇലവുങ്കല്‍,എരുമേലി ,കുട്ടിക്കാനം മേഖലകളിലെ 400 കിലോ മീറ്റര്‍ ചുറ്റളവിൽ നടന്നത് ആകെ...
- Advertisment -

Most Popular

- Advertisement -