Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsപകല്‍പ്പൂരത്തിന്‍റെ മേളം...

പകല്‍പ്പൂരത്തിന്‍റെ മേളം പൂര്‍ത്തിയാക്കി തിരുവമ്പാടിയും പാറമേക്കാവും  ഉപചാരം ചൊല്ലിപ്പിരിഞ്ഞു

തൃശൂർ: പകല്‍പ്പൂരത്തിന്‍റെ മേളം പൂര്‍ത്തിയാക്കി തിരുവമ്പാടിയും പാറമേക്കാവും പടിഞ്ഞാറേ നടയിലെത്തി ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ആചാരപ്പെരുമയില്‍ ദേശങ്ങള്‍ ഒന്നിച്ചപ്പോള്‍ 230 ആമത് പൂരത്തിന് പൗഢമായ പരിസമാപ്തി.

പൂര ദിനം ലോകത്തിനായി സമര്‍പ്പിക്കുമ്പോള്‍ പകല്‍പ്പൂര ദിനം ദേശത്തിനുള്ളതാണ്. കാലത്ത് ഏഴരയോടെ മണികണ്ഠനാലില്‍ നിന്ന് പതിനഞ്ച് ആനകളുടെ അകമ്പടിയോടെ പാറമേക്കാവിലമ്മ എഴുന്നെള്ളി. എറണാകുളം ശിവകുമാര്‍ തിടമ്പേറ്റി. കിഴക്കൂട്ട് അനിയന്‍മാരാര്‍ മേളപ്രമാണിയായി. പത്തുമണിയോടെ ശ്രീമൂല സ്ഥാനം പന്തലിലേക്ക്. രണ്ടു മണിക്കൂര്‍ നീണ്ട കൊട്ടിക്കലാശം നടന്നു.

നായ്ക്കനാലില്‍ നിന്ന് തിരുവമ്പാടി ചന്ദ്രശേഖരന്‍റെ തിടമ്പിലേറി തിരുവമ്പാടി ഭഗവതി എഴുന്നെള്ളി. ചെറുശേരി കുട്ടന്‍ മാരാരുടെ മേള പ്രമാണം. പത്തുമണിയോടെ തിരുവമ്പാടിയും ശ്രീമൂല സ്ഥാനം പന്തലിലേക്ക്. ആദ്യം മേളം കലാശിച്ചത് പാറമേക്കാവ്. പടിഞ്ഞാറെ നടയിലേക്ക് ഭഗവതി എത്തി തിരുവമ്പാടിക്കായുള്ള കാത്തിരിപ്പ്.

മേളം കലാശിച്ച് പടിഞ്ഞാറേ നടയിലേക്ക് എത്തിയ തിരുവമ്പാടി വടക്കുന്നാഥനെ വണങ്ങാന്‍ ക്ഷേത്ര അകത്തേക്ക് കയറി. പാറമേക്കാവ് നടുവിലാല്‍ ഗണപതിയെ വണങ്ങാനായി താഴേക്കും വന്നു. ഇരുഭഗവതിമാരും തിരിച്ചെത്തി പന്ത്രണ്ടരയോടെ ഇനി അടുത്ത കൊല്ലം കാണാമെന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു. അടുത്ത കൊല്ലം ഏപ്രില്‍ 17 നാണ് പൂരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട് : മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.നാദാപുരം ചെക്യാട് തിരുവങ്ങോത്ത് താഴെകുനി കമല(62) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടുപറമ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു....

Kerala Lotteries Results 19-05-2025 Bhagyathara BT-3

1st Prize : ₹1,00,00,000/- BG 586755 (PALAKKAD) Consolation Prize ₹5,000/- BA 586755 BB 586755 BC 586755 BD 586755 BE 586755 BF 586755 BH 586755 BJ 586755 BK...
- Advertisment -

Most Popular

- Advertisement -