Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsസ്ത്രീകൾ നന്മയുടെ...

സ്ത്രീകൾ നന്മയുടെ പ്രചാരകരാകണം  -മാർ ക്രിസോസ്റ്റമോസ്

പരുമല : പ്രകാശത്തിന്റെ നാളങ്ങൾ അസ്തമിച്ചു കൊണ്ടിരിക്കുന്ന ലോകത്തിൽ നന്മയുടെ പ്രചാരകരാകുവാൻ സ്ത്രീ ജനങ്ങൾക്ക് സാധിക്കണമെന്ന് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് പറഞ്ഞു. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന അഖില മലങ്കര മർത്തമറിയം വനിതാ സമാജം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാജം പ്രസിഡന്റ് ഡോ യുഹാനോൻ മാർ ദിയസ്കോറോസ്  അധ്യക്ഷത വഹിച്ച യോഗത്തിൽ ആലുവ യു. സി കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് മുഖ്യപ്രഭാഷണം നടത്തി. കെ വി പോൾ റമ്പാൻ, ഫാ. ഫിലിപ്പ്  തരകൻ തേവലക്കര, ഫാ. ജിജി ശാമുവൽ, പ്രൊഫ. മേരി മാത്യു,ആലിസ് കോശി, വത്സമ്മ ചെറിയാൻ  എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ രജത ജൂബിലി ആഘോഷങ്ങൾ

കോട്ടയം: ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിന്റഎ സിൽവർ ജൂബിലി ആഘോഷങ്ങളും സ്കൂൾ വാർഷികവും അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്‌ഘാടനം ചെയ്തു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷനും മാർ...

സ്കൂൾ തുറക്കൽ: ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 3 മുതൽ 5.30...
- Advertisment -

Most Popular

- Advertisement -