Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiപ്രമുഖ ആണവ...

പ്രമുഖ ആണവ ശാസ്ത്രജ്ഞൻ രാജഗോപാല ചിദംബരം അന്തരിച്ചു

മുംബൈ :1975ലെയും 1998ലെയും ആണവപരീക്ഷണങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞൻ രാജഗോപാല ചിദംബരം  അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിൽ വച്ചാണ് മരണം. 88 വയസായിരുന്നു .പൊഖ്റാൻ – 1, പൊഖ്റാൻ – 2 ആണവപരീക്ഷണങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു.

ഇന്ത്യാ ഗവൺമെൻ്റിൻ്റെ പ്രിൻസിപ്പൽ സയൻ്റിഫിക് അഡ്വൈസർ, ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ ഡയറക്ടർ , ആണവോർജ്ജ കമ്മീഷൻ ചെയർമാൻ, അറ്റോമിക് എനർജി ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറി എന്നിങ്ങനെ നിരവധി ഉന്നത പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ (IAEA) ബോർഡ് ഓഫ് ഗവർണേഴ്‌സിൻ്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു 1975ൽ പത്മശ്രീയും 1999ൽ പത്മവിഭൂഷണും ഉൾപ്പെടെയുള്ള ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍ ചൂട്  കടുക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍ ചൂട്  കടുക്കുമെന്ന് മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. പാലക്കാട്,...

മോദി-മസ്‌ക് കൂടിക്കാഴ്‌ച : ടെസ്‌ല ഇന്ത്യയിൽ റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു

ന്യൂഡൽഹി : ഇലോൺ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു.കമ്പനി ഉപഭോക്തൃ-ആശയവിനിമയ ജോലികൾ, ബാക്ക്-എൻഡ് ജോലികൾ എന്നിവയുൾപ്പെടെ 13...
- Advertisment -

Most Popular

- Advertisement -