Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎം ജി...

എം ജി സർവകലാശാല അന്തർദേശീയ സെമിനാറിൽ പരിസ്ഥിതി സംരക്ഷണ പ്രബന്ധം ശ്രദ്ധേയമായി

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ നടന്ന അന്തർദേശീയ സെമിനാറിൽ കാണക്കാരി സിഎസ്ഐ ലോ കോളേജ് വിദൃാർത്ഥി ഡോ. ജോസഫ് പി. വർഗീസ് “സംഘർഷങ്ങളുടെ യുഗത്തിലെ സുസ്ഥിര ഭാവി – പരിസ്ഥിതി നിയമം, ഭരണനിർവഹണം, പുനരുപയോഗ ഊർജ സാങ്കേതികവിദ്യകൾ എന്നിവയുടെ സംയോജനം” എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയമായി.

ആധുനിക ലോകം നേരിടുന്ന ഭൂ-രാഷ്ട്രീയ, കാലാവസ്ഥാ, ഊർജ, വിഭവ, ഭരണ, വികസന, തലമുറ സംഘർഷങ്ങൾ സുസ്ഥിര വികസനത്തിന് വലിയ വെല്ലുവിളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി നിയമം, നല്ല ഭരണനിർവഹണം, സാങ്കേതിക നവീകരണം, ജന പങ്കാളിത്തം എന്നിവയുടെ സംയോജിത സമീപനമാണ് സുസ്ഥിര ഭാവിയുടെ അടിത്തറയെന്ന് അദ്ദേഹം വൃക്തമാക്കി.

ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദങ്ങൾ 14, 21, 48A, 51A(g) എന്നിവയും സുപ്രധാന പരിസ്ഥിതി വിധിന്യായങ്ങളും പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ നിയമപരമായ പിന്തുണ നൽകുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

സ്റ്റോക്ക്ഹോം സമ്മേളനം, റിയോ ഉച്ചകോടി, പാരീസ് കരാർ എന്നിവയിലെ ഇന്ത്യയുടെ പ്രതിബദ്ധതയും സുസ്ഥിര വികസന ലക്ഷ്യങ്ങളും പ്രബന്ധത്തിൽ പ്രതിപാദിച്ചു. ക്രോസ് വെന്റിലേഷനും കൊതുകുവല ഘടിപ്പിച്ച ജനലുകളും ഉപയോഗിച്ചുള്ള വീടിന്റെ രൂപകൽപ്പന എയർ കണ്ടീഷണറുകളുടെ ഉപയോഗം കുറച്ച് ഊർജ സംരക്ഷണം സാധ്യമാക്കുന്നതായി അദ്ദേഹം ചൂണ്ടികാട്ടി.

ഡോ. മഞ്ജുഷ കെ. എ. (അസി.പ്രൊഫസർ, എസ് ജീ റ്റി ഡി എസ്, എം ജീയു) സമ്മേളനത്തിന് നേതൃത്വം നൽകി. പങ്കെടുത്ത പ്രബന്ധാവതാരകർക്കും പ്രതിനിധികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രാജ്യത്തിന്റെ വിവിധ സർവകലാശാലകളെ പ്രതിനിധീകരിച്ച് എത്തിയ ഗവേഷകരും വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന നിയ ലെനിന്‍ (13) മരിച്ചു. മേയ് 8 നാണ് പാമ്പുകടി ഏറ്റതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണലിയാണ് കടിച്ചതെന്നാണ് നിഗമനം. നൃത്ത പരിശീലനത്തിന് പോകുന്നതിനിടെയാണ്...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ഇന്ത്യ

ന്യൂഡൽഹി : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വിമർശിച്ച് ഇന്ത്യ.കനേഡിയൻ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികൾക്ക് കീഴടങ്ങിയെന്നും ഇന്ത്യ കുറ്റപ്പെടുത്തി.ട്രൂ‍ഡോ വോട്ടുബാങ്ക് രാഷ്‌ട്രീയമാണ് കളിക്കുന്നതെന്നും ഇന്ത്യൻ ഹൈക്കമ്മീഷണറെ കേസിൽപ്പെടുത്താനുള്ള ശ്രമമാണ്...
- Advertisment -

Most Popular

- Advertisement -