Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsചില്ലറയെച്ചൊല്ലി തർക്കം:കണ്ടക്ടർ...

ചില്ലറയെച്ചൊല്ലി തർക്കം:കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു

തൃശൂർ: കരുവന്നൂരിൽ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട 68-കാരനായ യാത്രക്കാരൻ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഏപ്രിൽ രണ്ടാം തീയതി തൃശൂര്‍– കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം.

ചില്ലറയെച്ചൊല്ലി ബസില്‍വെച്ച് കണ്ടക്ടർ രതീഷും യാത്രക്കാരനായ പവിത്രനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സ്റ്റോപ്പില്‍ പവിത്രനെ ഇറക്കാനായി ബസ് നിര്‍ത്തിയപ്പോഴാണ് കണ്ടക്ടര്‍ ഇദ്ദേഹത്തെ ബസില്‍നിന്ന് തള്ളിയിട്ടത്. നിയന്ത്രണം വിട്ട് തലയിടിച്ചു വീണ പവിത്രന് തലയിൽ ആഴത്തിൽ മുറിവേറ്റു.ഗുരുതരമായി പരിക്കേറ്റ പവിത്രനെ ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്ത കണ്ടക്ടര്‍ രതീഷ് ഇപ്പോൾ റിമാന്‍ഡിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ : ഒരു സൈനികന് വീരമൃത്യു

ന്യൂഡൽഹി : ജമ്മുകശ്മീരിലെ ദോഡയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു.48 രാഷ്‌ട്രീയ റൈഫിൾസിലെ ക്യാപ്റ്റനാണ് ജീവൻ നഷ്ടമായത്. ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് 4 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്...

ഓണക്കാലത്തെ വിലക്കയറ്റം തടയാൻ നടപടിയെടുക്കുമെന്ന് അമ്പലപ്പുഴ താലൂക്ക് തല വിജിലൻസ് സമിതിയോഗം

ആലപ്പുഴ: ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന ഊർജ്ജിതമാക്കുവാൻ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ആഫീസിൽ ചേർന്ന താലൂക്ക്‌ തല വിജിലൻസ് സമിതി യോഗം തീരുമാനിച്ചു.  താലൂക്കിലെ വിവിധ...
- Advertisment -

Most Popular

- Advertisement -