റിയാദ് : സൗദിയിലെ ദമാം വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും സൗദി അധികൃതർ അറിയിച്ചു.
സൗദിയിലെ ഷൈബ എണ്ണപ്പാടത്തിന് നേരേയും ഹൂത്തികൾ ആക്രമണം നടന്നു.ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടെന്ന് ഊർജമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.





