Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsചാലക്കുടി പാലത്തില്‍...

ചാലക്കുടി പാലത്തില്‍ ഗതാഗത നിയന്ത്രണം : 20 ദിവസത്തേക്ക്  അടച്ചിടും

തൃശൂര്‍: ദേശീയപാത-544-ൽ ചാലക്കുടിപ്പുഴയ്‌ക്കു കുറുകെ ദേശീയപാതയിൽ തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന പാലം ഇന്ന് മുതൽ അടച്ചിടും. ബെയറിങ്ങുകൾ മാറ്റാനാണ് 20 ദിവസത്തേക്കു പാലം അടയ്‌ക്കുന്നത്. ഈ ദിവസങ്ങളിൽ സമാന്തരമായി കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെയായിരിക്കും ഇരു ദിശകളിലേക്കുമുള്ള ഗതാഗതം.

ഏപ്രിലിൽ ഇതേ പാലം ബലപരിശോധനയ്‌ക്കായി ഒരാഴ്ച അടച്ചിട്ടിരുന്നു. പാലത്തിന്റെ തൂണുകൾക്കും സ്ലാബുകൾക്കും ഇടയിലുള്ള ബെയറിങ്ങുകൾ മാറ്റുന്നതിനാണ് പാലം ഇപ്പോൾ അടച്ചിടുന്നത്. മൂന്നാഴ്ചക്കുള്ളിൽ പണികൾ തീർക്കാനാണ് ഉദ്ദേശ്യം. ഏഴ് സ്പാനുകളിലായി 42 ബെയറിങ്ങുകളാണ് മാറ്റാനുള്ളത്.

പഴയ പാലം അടയ്‌ക്കുന്നതോടെ പുതിയ പാലത്തിലൂടെയാകും ഇരു ഭാഗങ്ങളിലേക്കുമുള്ള ഗതാഗതം. ഒറ്റ വരിയായി നടത്താനാണ് തീരുമാനം. പാലത്തിന്റെ ഇരുകരകളിലും മീഡിയനുകൾ മുറിച്ച് വാഹനങ്ങൾ കടത്തിവിടും. പോലീസ്‌ സംഘം, ഹൈവേ പോലീസ്, കരാറുകാരുടെ ട്രാഫിക് വാർഡൻമാർ തുടങ്ങിയവർ ഗതാഗതനിയന്ത്രണത്തിനുണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തും ; ‘ഒപ്പം’ കരുതലിന്റെ കൈത്താങ്ങ്

പത്തനംതിട്ട : റേഷൻ കടയിൽ നേരിട്ടെത്തി ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയാത്ത കിടപ്പുരോഗികൾക്കും വയോധികർക്കും അവശത അനുഭവിക്കുന്നവർക്കും ആശ്വാസമേകാൻ ‘ഒപ്പം’ പദ്ധതി സർക്കാർ വിപുലീകരിക്കുന്നു. കൂടുതൽ ആളുകളിലേക്ക് പദ്ധതി എത്തിക്കുകയാണ് പൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം...

കള്ളപ്പണക്കേസ് : അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്

മുംബൈ : കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ സ്ഥാപനങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) റെയ്ഡ്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ 35 ഇടങ്ങളിലായി 50 സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന നടത്തി. 2017 മുതല്‍ 2019...
- Advertisment -

Most Popular

- Advertisement -