തിരുവല്ല : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവല്ല മേഖലയുടെ നേതൃത്വത്തിൽ കൈനീട്ടം പദ്ധതി വിതരണവും ശ്രീ സാരംഗപാണി സർ അനുസ്മരണവും തിരുവല്ല മുനിസിപ്പൽ പാർക്ക് ആഡിറ്റോറിയത്തിൽ നടത്തി. എ കെ പി എ തിരുവല്ല മേഖല പ്രസിഡണ്ട് സാം വി. ദാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവല്ല നഗരസഭാംഗം ജീനാ ആൻ ഫിലിപ്പ് മുതിർന്ന അംഗങ്ങൾക്കുള്ള കൈനീട്ടം പദ്ധതി വിതരണോദ്ഘാടനം നടത്തി.
എ കെ പി എ സംസ്ഥാന കമ്മിറ്റി അംഗം ഗ്രിഗറി അലക്സ് ശ്രീസാരംഗപാണി സർ അനുസ്മരണം നടത്തി. യോഗത്തിൽ എ കെ പി എ മേഖല ട്രഷറർ പി. സുരേഷ് ബാബു, എ കെ പി എ ജില്ലാ കമ്മിറ്റിയംഗം സി. ജെ. അനിയൻ, വെസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് കുമാർ, ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ചെറി ജോ എന്നിവർ സംസാരിച്ചു.





