Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് അഞ്ച്...

സംസ്ഥാനത്ത് അഞ്ച് പുതിയ തീയേറ്റർ സമുച്ചയങ്ങൾ വരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെ.എസ്.എഫ്.ഡി.സി.) കീഴിൽ പുതിയ അഞ്ച് തീയേറ്റർ സമുച്ചയങ്ങൾ ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന് സാംസ്‌കാരികം, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തീയേറ്റർ സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നത്.

ആലപ്പുഴ ജില്ലയിൽ കായംകുളം മുനിസിപ്പാലിറ്റിയിൽ മൂന്ന് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, കോട്ടയത്ത്‌ വൈക്കം മുനിസിപ്പാലിറ്റിയിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, തൃശൂരിൽ അളഗപ്പനഗർ പഞ്ചായത്തിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, കണ്ണൂരിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, പായം പഞ്ചായത്തിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.എംഎൽഎമാരായ എം നൗഷാദ്, കടകംപള്ളി സുരേന്ദ്രൻ, കെ പ്രേംകുമാർ, പി വി ശ്രീനിജൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപനയുമായി ബെവ്കോ

തിരുവനന്തപുരം : ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപനയുമായി ബെവ്കോ.കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധിക വിൽപനയാണ് ഉണ്ടായിട്ടുള്ളത്. ഉത്രാട ദിനംമാത്രം 137 കോടി രൂപയുടെ മദ്യമാണ് വിറ്റത് . കഴിഞ്ഞ വർഷം...

ചെങ്ങന്നൂരിൽ യാഥാർത്ഥ്യമായത് സമാനതകളില്ലാത്ത വികസനം: മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂർ: സമാനതകളില്ലാത്ത വികസന മുന്നേറ്റം നടക്കുന്ന മണ്ഡലമാണ് ചെങ്ങന്നൂരെന്ന്  സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ ചെറിയനാട്, പുലിയൂർ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പാറമേൽ പടി - ഇലഞ്ഞിമേൽ റോഡിൻ്റെ നിർമ്മാണോദ്ഘാടനം...
- Advertisment -

Most Popular

- Advertisement -