Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsനെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍...

നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിയ്ക്കു വധശിക്ഷ

വയനാട്:നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ ഏകപ്രതി അർജുന് വധശിക്ഷ. നെല്ലിയമ്പം കാവടത്ത് പത്മാലയത്തില്‍ കേശവൻ (72) ഭാര്യ പത്മാവതി (68) എന്നിവരെയാണ് പ്രതി വെട്ടിക്കൊലപ്പെടുത്തിയത് .മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്.വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആന്‍റ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊലപാതകത്തിൽ അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

2021 ജൂൺ 10-നാണ് മോഷണശ്രമം തടയാൻ ശ്രമിച്ച വൃദ്ധദമ്പതികളെ അർജുൻ കൊലപ്പെടുത്തിയത്. സംഭവ ശേഷം ഇയാൾ ഒളിവിൽ പോയി. പിന്നീട് പിടിയിലായ ഇയാൾ കസ്റ്റഡിയില്‍ വച്ച് എലിവിഷം കഴിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിൽ 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിൽ 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ കുറഞ്ഞതോടെ മൂന്നാറിൽ വിനോദ സഞ്ചാരികളുടെ തിരക്കാരംഭിച്ചു

മൂന്നാർ:  മഴയ്ക്ക് ശമനമായതോടെ മൂന്നാറിൽ വിനോദ സഞ്ചാരികളുടെ തിരക്കാരംഭിച്ചു. വിവിധ പ്രദേശങ്ങളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തു തുടങ്ങിയതോടെയാണ് ഓണാവധി തുടങ്ങുന്നതിന് മുൻപു തന്നെ മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്...

കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് കൈമാറി

പത്തനംതിട്ട: പത്തനംതിട്ട എച്ച് ഡി എഫ് സി ബാങ്കിൽ പണം അടയ്ക്കാനെത്തിയ തുമ്പമൺ സ്വദേശി ഗീവർഗീസ് ചെറിയാന് ബാങ്ക് പരിസരത്തുനിന്നും 10,000 രൂപ കളഞ്ഞുകിട്ടിയത് പോലീസിൽ ഏൽപ്പിച്ചു.  ഉടമസ്ഥനെ  കണ്ടെത്തി  പോലീസ് തിരികെ...
- Advertisment -

Most Popular

- Advertisement -