Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമദ്യപിച്ച് വാഹനമോടിച്ച്...

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവം:  സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കോട്ടയം : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ചിങ്ങവനം പൊലീസ് ഇന്ന് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. സിദ്ധാര്‍ത്ഥിനെ ഇന്നലെ അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

അമിത വേഗതയിലെത്തിയ സിദ്ധാർത്ഥിന്റെ വാഹനമിടിച്ച് ലോട്ടറി വില്‍പ്പനക്കാരന് പരിക്കേറ്റിരുന്നു. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

24-ന് രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സംഭവമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് സിദ്ധാർത്ഥും നാട്ടുകാരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും സംഭവം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് ചിങ്ങം ഒന്ന് : കർഷക ദിനവും

പത്തനംതിട്ട : മലയാളികളുടെ നവവത്സര ആരംഭമാണ് ചിങ്ങം ഒന്ന്. കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഈ ദിവസം  സർക്കാർ കർഷക ദിനമായി ആചരിക്കുന്നു. വറുതിയുടെ കർക്കടക മാസത്തിന് ശേഷം ഭൂമി  നൽകിയ വിളവെടുപ്പിന്റെ...

ഡോ. തീയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലിത്ത മാരാമൺ മണൽപ്പുറം സന്ദർശിച്ചു

കോഴഞ്ചേരി: മാരാമൺ കൺവൻഷൻ അവസാന ഒരുക്കങ്ങൾ വിലയിരുത്താൻ ഡോ. തീയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലിത്ത മാരാമൺ മണൽപ്പുറം സന്ദർശിച്ചു. റവ.എബി. കെ. ജോഷ്വ, ഡോ. എബി തോമസ് വാരിക്കാട്, സാം ചെമ്പകത്തിൽ, റ്റിജു. എം...
- Advertisment -

Most Popular

- Advertisement -