Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsമില്‍മ കൗ...

മില്‍മ കൗ മില്‍ക്ക് – 1 ലിറ്റര്‍ ബോട്ടില്‍ ബുധനാഴ്ച വിപണിയിലെത്തും

തിരുവനന്തപുരം: മില്‍മ ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓണവിപണി ലക്ഷ്യമിട്ട് ‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു) ബുധനാഴ്ച   വിപണിയിലിറക്കും. പാലിന്റെ തനത് ഗുണമേന്‍മ യും സ്വാഭാവിക തനിമയും നിലനിര്‍ത്തുന്ന പ്രോട്ടീന്‍ സമ്പൂഷ്ടമായ ‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടിലിന് 70 രൂപയാണ് വിലയെന്ന് ടിആര്‍സിഎംപിയു ചെയര്‍മാന്‍ മണി വിശ്വനാഥ്  പറഞ്ഞു.

മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടിലിന്റെ ഉദ്ഘാടനവും പ്രകാശനവും ചൊവ്വാഴ്ച രാവിലെ 11 ന് ഹോട്ടല്‍ ഡിമോറയില്‍ നടക്കുന്ന ചടങ്ങില്‍ മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അദ്ധ്യക്ഷനാകും.

ചടങ്ങില്‍ 2024-2025 വര്‍ഷത്തില്‍ മികച്ച വില്‍പന കൈവരിച്ച മില്‍മ ഏജന്‍റുമാര്‍, മൊത്ത വിതരണ ഏജന്‍റുമാര്‍, റി-ഡിസ്ട്രിബ്യൂട്ടര്‍, ആപ്കോസ്, പാര്‍ലര്‍ എന്നിവരെ പാരിതോഷികം നല്‍കി ആദരിക്കും.

ഓണത്തോടനുബന്ധിച്ച് 2025 ജൂലൈയില്‍ സംഘങ്ങള്‍ തിരുവനന്തപുരം മേഖലാ യൂണിയനു നല്കിയ പാലളവിന്റെ അടിസ്ഥാനത്തില്‍ ലിറ്ററൊന്നിനു ആറ് രൂപ വീതം അധിക പാല്‍വില നല്കും. അധിക പാല്‍വിലയായി ലഭിക്കുന്ന ലിറ്ററൊന്നിന് ആറ് രൂപ നിരക്കിലുള്ള തുകയില്‍ നാല് രൂപ കര്‍ഷകനും ഒരു രൂപ സംഘത്തിനും നല്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീപാവലിക്കും റിപ്പബ്ലിക് ദിനത്തിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി സ്‌ഫോടനക്കേസിലെ പ്രതികള്‍

ന്യൂഡൽഹി : അടുത്ത വർഷം റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയ്‌ക്ക് സമീപവും കഴിഞ്ഞ ദീപാവലി ദിവസവും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി സ്‌ഫോടനക്കേസിലെ പ്രതികള്‍. ഇതിനായി താനും  ഉമര്‍ നബിയും ചെങ്കോട്ടയില്‍ നിരീക്ഷണം നടത്തിയിരുന്നതായി...

സർക്കാരിന്റെ മദ്യനയം ജലരേഖയായി : മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം: കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, തങ്ങൾ അധികാരത്തിൽ വന്നാൽ മദ്യവർജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കുമെന്നും, എൽ.ഡി.എഫ് തുറക്കുക ബാറുകളല്ല സ്ക്കൂളുകളായിരിക്കുമെന്നതുമടക്കം വമ്പൻ പരസ്യങ്ങളും പ്രഖ്യാപനങ്ങളുമായാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയത്. എന്നാൽ പരസ്യവാചകങ്ങൾക്ക്...
- Advertisment -

Most Popular

- Advertisement -