Monday, October 12, 2026
No menu items!

subscribe-youtube-channel

HomeEdathuaകീം -2026...

കീം -2026 : ഗൾഫ് രാജ്യങ്ങളിലെ എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ അവസരം

തിരുവനന്തപുരം : പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് യുഎഇ (ഷാർജ) പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത നിരവധി കീം (KEAM) അപേക്ഷകർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഷാർജ (യുഎഇ), കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ കീം പരീക്ഷാ കേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിലെ പുതുക്കിയ പരീക്ഷാ കേന്ദ്രങ്ങൾ തെരെഞ്ഞെടുക്കുന്നതിന് കീം-2026 പോർട്ടൽ സജജമാക്കിയിരിക്കുന്നു. സമർപ്പിച്ച അപേക്ഷകളിൽ എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ൽ ഏപ്രിൽ 7 ഉച്ചയ്ക്ക് 1 വരെ ലഭ്യമായിരിക്കും. പരീക്ഷാ കേന്ദ്രം മാറ്റുന്നതുമായി ബന്ധപ്പെട്ട് അധികമായി അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ടെങ്കിൽ ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യം ഏപ്രിൽ 7 ഉച്ചയ്ക്ക് 1 വരെ (IST) വരെ ലഭ്യമായിരിക്കും.

കീം പ്രവേശന പരീക്ഷയ്ക്കു അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ 8 മുതൽ ഡൗൺലോഡ് ചെയ്‌തെടുക്കാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കുറിലോസ് ജി സുകുമാരൻനായരെ സന്ദർശിച്ചു

ചങ്ങനാശ്ശേരി: മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കുറിലോസ് നായർ സർവീസ് സൊസെറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻനായരെ സന്ദർശിച്ചു.  ജി സുകുമാരൻ നായർ ശസ്ത്രക്രിയക്ക് ശേഷം ചങ്ങനാശേരി...

ഉസ്മാന്‍ ഹാദി വധക്കേസ് പ്രതി ദുബായില്‍

ന്യൂഡൽഹി : ബംഗ്ലാദേശ് യുവനേതാവ് ഉസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിലെ പ്രതികളിലൊരാളെന്ന് ആരോപിക്കുന്ന ഫൈസൽ കരീം മസൂദ് ദുബായില്‍.ഇതു സംബന്ധിച്ച വിഡിയോ സന്ദേശം ഫൈസൽ കരീം മസൂദ് പുറത്തുവിട്ടു.താൻ ദുബായിലാണ് നിലവിള്ളതെന്നും ഉസ്മാന്‍...
- Advertisment -

Most Popular

- Advertisement -