Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : എസ്ഐടി അന്വേഷണത്തിൽ ​ഗുരുതര വീഴ്ച: പുറത്തിറങ്ങുന്ന പ്രതികൾ തെളിവുകൾ നശിപ്പിക്കും – വിഡി സതീശൻ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന് ഏറ്റവും വേണ്ടപ്പെട്ട പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ സമ്മർദം ചെലുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അന്വേഷണത്തിലെ ഇടപെടലുകൾ. യുഡിഎഫ് ഒന്നിച്ചെടുത്ത തീരുമാനമാണ് സമരം. മന്ത്രിമാർ പറഞ്ഞത് നിലവാരം കുറഞ്ഞ കാര്യങ്ങളാണ്. 5 മന്ത്രിമാരാണ് തന്നെ അധിക്ഷേപിച്ചത്. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത വിധത്തിലായിരുന്നു അധിക്ഷേപമെന്നും വി ഡി സതീശൻ പറഞ്ഞു.

വാച്ച് ആൻഡ് വാർഡ് ആണ് പ്രകോപനമുണ്ടാക്കിയതെന്നും, സമാനതകൾ ഇല്ലാത്ത സംഭവങ്ങൾ നടക്കുമ്പോൾ സമാനതകൾ ഇല്ലാത്ത പ്രതിഷേധം ഉണ്ടാവും. 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നൽകിയില്ല വിഡി സതീശൻ പറഞ്ഞു. അയ്യപ്പന്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്ന ബാനറുമായിട്ടാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭ കവാടത്തിൽ പ്രതിഷേധിച്ചത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വയം യേശുവായി പ്രത്യക്ഷപ്പെടുന്ന ചിത്രം പോസ്റ്റ് ചെയ്ത് ട്രംപ് : പ്രതിഷേധം ഉയർന്നതോടെ പിൻവലിച്ചു

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വയം യേശുവായി പ്രത്യക്ഷപ്പെടുന്ന എഐ ചിത്രം തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു .അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന...

എറണാകുളം- ബംഗളൂരു വന്ദേഭാരത്  കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ എട്ടു കോച്ചുകളാണ് ഉള്ളത്. 16 കോച്ചുള്ള പുതിയ ട്രെയിന്‍ മിക്കവാറും അടുത്ത മാസം ആദ്യ പകുതിയില്‍ തന്നെ ഓടിത്തുടങ്ങും. 16...
- Advertisment -

Most Popular

- Advertisement -